കോഴിക്കാട്ടുകുന്ന്​ ശുദ്ധജല പദ്ധതി തുറന്നുകിട്ടാൻ വീട്ടമ്മമാർ കലക്ടർക്കു മുന്നിൽ

മഞ്ചേരി: വലിയ ശുദ്ധജല വിതരണ പദ്ധതിയുണ്ടെന്ന കാരണം പറഞ്ഞ് കോഴിക്കാട്ടുകുന്ന് ശുദ്ധജല പദ്ധതി പൂട്ടിയിട്ട ജല അതോറിറ്റി തീരുമാനത്തിെനതിരെ വീട്ടമ്മാർ ജില്ല കലക്ടറെ കണ്ടു. ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നതു പ്രകാരം മേഖലയിൽ വെള്ളം ലഭിക്കുന്നില്ലെന്നും തങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ പൂട്ടിയിട്ട പദ്ധതി തുറന്നുതരണമെന്നും ഇവർ ആവശ്യപ്പെട്ടു. രണ്ടു ദിവസം മുമ്പ് മേഖലയിലെ കുടിവെള്ള പ്രശ്നങ്ങൾ സംബന്ധിച്ച് വാർത്ത നൽകിയ 'മാധ്യമം' പത്രവും സംഘം കലക്ടറെ കാണിച്ചു. അരീക്കോട് പുത്തലത്തെ ജല അതോറിറ്റി കിണറ്റിൽനിന്ന് മഞ്ചേരി ചെരണിയിലെ സംഭരണ ടാങ്കിലേക്ക് വെള്ളമെത്തിച്ച് വിതരണം ചെയ്യുന്ന അർബൻ ജലവിതരണ പദ്ധതിയാണ് ഇതുവഴിയുള്ളത്. കോഴിക്കോട്ടുകുന്ന് ലക്ഷം വീട് കോളനിയടക്കം പ്രദേശത്തെ മൂന്ന് വാർഡുകളിൽ ആയിരത്തോളം കുടുംബങ്ങൾ ആശ്രയിച്ചിരുന്ന മിനി ജലവിതരണ പദ്ധതി നാലുവർഷം മുമ്പാണ് പൂട്ടിയിട്ടത്. ഈ പദ്ധതിയിൽ ഇപ്പോഴും വേണ്ടത്ര െവള്ളമുണ്ട്. മോട്ടോറും പമ്പ് ഹൗസും കിണറുമുണ്ട്. വൈദ്യുതി കുടിശ്ശിക മൂന്നു ലക്ഷം രൂപയുണ്ടെന്നാണ് ജല അതോറിറ്റി അധികൃതർ ഇപ്പോൾ പറയുന്നത്. ഈ തുക അടച്ച് പദ്ധതി ജനങ്ങൾക്ക് വീണ്ടും തുറന്നുനൽകണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം. നഗരസഭ കൗൺസിലർ ബീന ജോസഫ്, റംഷീദ് മേലാക്കം, ഗുണഭോക്താക്കളായ ഫാത്തിമ, സൽമത്ത്, സൈനബ തുടങ്ങിയവരാണ് കലക്ടറെ കണ്ട് പരാതി നൽകിയത്. ജല അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി അനുയോജ്യമായ തീരുമാനമെടുക്കാമെന്ന് കലക്ടർ ഉറപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.