പഴക്കം രണ്ടു പതിറ്റാണ്ട്; മോചനമില്ലാതെ ഇക്കോ വില്ലേജ്^ചിറക്കൽകുണ്ട് റോഡ്

പഴക്കം രണ്ടു പതിറ്റാണ്ട്; മോചനമില്ലാതെ ഇക്കോ വില്ലേജ്-ചിറക്കൽകുണ്ട് റോഡ് കരുവാരകുണ്ട്: രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുള്ള ചേറുമ്പ് ഇക്കോ വില്ലേജ്-ചിറക്കൽകുണ്ട് റോഡ് ഇപ്പോഴും ശോച്യമായി തുടരുന്നു. ഇതിനെ ആശ്രയിച്ചു കഴിയുന്ന നിരവധി വീട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം ഗ്രാമപഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണ്. 1996ലാണ് പ്രദേശവാസികൾ ശ്രമദാനമായി റോഡ് വെട്ടിയത്. അന്നുതന്നെ പഞ്ചായത്തിനെ ഏൽപ്പിക്കുകയും ചെയ്തു. പത്ത് വർഷം മുമ്പ് റോഡി​െൻറ ചെറിയ ഭാഗം സോളിങ് നടത്തിയതൊഴിച്ചാൽ പിന്നീട് ഒരു ഫണ്ടും ഈ റോഡിന് വെച്ചിട്ടില്ല. എന്നാൽ, ചിറക്കൽകുണ്ട് ഭാഗത്ത് കോൺക്രീറ്റ് നടത്തുകയും ചെയ്തു. ഇപ്പോൾ ഓട്ടോപോലും ഈ റോഡ് വഴി വരാൻ മടിക്കും. പയ്യാക്കോട്, പുൽവെട്ട വാർഡുകളുടെ അതിർത്തിയായതാണ് റോഡ് വികസനത്തിന് വിനയാകുന്നത്. ഇക്കഴിഞ്ഞ പദ്ധതി റിവിഷനിൽ ഈ റോഡിന് തുക നൽകാൻ ശ്രമം നടന്നെങ്കിലും ചിലർ മുടക്കിയെന്ന് നാട്ടുകാർ ആരോപിക്കുന്നു. മഴക്കാലത്തിന് മുമ്പെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കാൻ ഗ്രാമപഞ്ചായത്ത് കയറിയിറങ്ങുകയാണ് പ്രദേശവാസികൾ. ഇതിനായി ജനകീയ സമിതിയും രൂപവത്കരിച്ചു. യോഗത്തിൽ പി. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. വി.പി. ഉമ്മർ, എ.ടി. ഇഖ്ബാൽ, പി. അലവി, വി.പി. അബൂബക്കർ, എം. അലവി, പി.കെ. ഫഖ്റുദ്ദീൻ, വി.പി. ഉമ്മർ ഫാറൂഖ്, പി. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.