കുടുംബശ്രീ യൂനിറ്റുകൾക്കും ഇനി ജൻഔഷധി മെഡിക്കൽ സ്​റ്റോറുകൾ

ഇ. ഷംസുദ്ദീൻ മഞ്ചേരി: തദ്ദേശ സ്ഥാപന പങ്കാളിത്തത്തോടെ കുടുംബശ്രീ യൂനിറ്റുകൾക്കും ജൻഒൗഷധി ഫാർമസികൾ ആരംഭിക്കാൻ അനുമതി. തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സർക്കാർ ആശുപത്രികളിലോ മെഡിക്കൽ കോളജിലോ ജില്ല ആശുപത്രിയിലോ ഉള്ള കെട്ടിടങ്ങളിൽ ഫാർമസി ആരംഭിക്കാം. 120 ചതുരശ്രയടി കെട്ടിട സൗകര്യവും വ്യാപാര ലൈസൻസും ഡ്രഗ് ലൈസൻസും വേണം. മരുന്നുകൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള ഫ്രീസർ പ്രവർത്തിപ്പിക്കാൻ ത്രീഫേസ് വൈദ്യുതി കണക്ഷൻ സൗകര്യം ഉറപ്പാക്കണമെന്നും തദ്ദേശവകുപ്പ് ഉത്തരവിൽ വ്യക്തമാക്കി. സർക്കാർ ആശുപത്രികൾ വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി (ആർ.എസ്.ബി.വൈ), മാതൃ, ശിശു ആരോഗ്യ സുരക്ഷ പദ്ധതി (ജെ.എസ്.എസ്.കെ), മറ്റ് ആരോഗ്യ സുരക്ഷ ചികിത്സ പദ്ധതികളായ ആരോഗ്യകിരണം, താലോലം തുടങ്ങിയവയിലൂടെയുള്ള സൗജന്യ മരുന്ന് വിതരണത്തിന് നീതി മെഡിക്കൽ സ്റ്റോറുകളെപ്പോലെ കുടുംബശ്രീ ജൻഔഷധി സ്റ്റോറുകളെയും പരിഗണിക്കണമെന്നും സർക്കാർ നിർദേശിച്ചു. സ്റ്റോറുകൾ കുടുംബശ്രീ മേൽനോട്ടത്തിലാണെങ്കിലും തദ്ദേശസ്ഥാപന പങ്കാളിത്തം അനിവാര്യമാണ്. തദ്ദേശസ്ഥാപന സെക്രട്ടറി, അധ്യക്ഷൻ, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷ, ഫിസിഷ്യൻ, ബി.പി.പി.ഐ പ്രതിനിധി, കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ എന്നിവരടങ്ങുന്ന സമിതിക്ക് രൂപം നൽകി മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.