അതിജീവനത്തിനായി പ്രവാസി കൂട്ടായ്മ ഒരുങ്ങുന്നു

നിലമ്പൂര്‍: ഗള്‍ഫ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്കായി കൂട്ടായ്മ ഒരുങ്ങുന്നു. ഇതി‍​െൻറ മുന്നോടിയായി കൂട്ടായ്മയുടെ പ്രതിനിധികള്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുമായി കൂടിയാലോചന നടത്തി. ആദ്യഘട്ടമെന്ന നിലയില്‍ ഇലക്ട്രീഷ്യൻ, പ്ലംബർ, എസി മെക്കാനിക്ക് തുടങ്ങിയ സാങ്കേതിക വിദഗ്ധരെ അണിനിരത്തി ഹൗസ് കീപ്പിങ് മേഖലയില്‍ ചുവടുറപ്പിക്കുകയാണ് ലക്ഷ്യം. ജന പങ്കാളിത്തത്തോടെ ലിമിറ്റഡ് കമ്പനി സ്ഥാപിക്കാനാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. വന്യമൃഗശല്യം കാരണം വനാതിര്‍ത്തികളില്‍ കാർഷിക വൃത്തി ഉപേക്ഷിച്ച കൃഷിയിടത്തില്‍ തീറ്റപ്പുല്‍ കൃഷി നടത്തി കന്നുകാലി വളര്‍ത്തുന്നവര്‍ക്ക് നല്‍കാനും പദ്ധതിയുണ്ട്. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതൻ, വൈസ് പ്രസിഡൻറ് സജിന സഖറിയ, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ടി. കുഞ്ഞാൻ, വത്സമ്മ സെബാസ്റ്റ്യൻ, അംഗം പറാട്ടി കുഞ്ഞാന്‍, പ്രവാസി കൂട്ടായ്മ പ്രതിനിധികളായ റഹീസ് മേലേതില്‍, പി. ദേവാനന്ദ്, ഇബ്രാഹീം പൂളക്കല്‍, ഷബീറലി മാടാല, വി. ബിജു, അനില്‍ പ്രകാശ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.