ദേശീയപാത സ്​ഥലമെടുപ്പ്​: സംഘർഷമൊഴിഞ്ഞ്​ രണ്ടാം ദിനം

കുറ്റിപ്പുറം: സമരമൊഴിഞ്ഞ ദിനത്തിൽ ദേശീയപാത സർവേ നടപടികൾ പുരോഗമിക്കുന്നു. പ്രതിഷേധക്കാരാരും എത്താതിരുന്നതോടെ രാവിലെ എേട്ടാെട നടപടികൾ തുടങ്ങി. തിങ്കളാഴ്ച പൂർത്തിയാക്കി 250 മീറ്റർ ദൂരത്ത് 10 കല്ലുകൾ നാട്ടിയ സ്ഥലം റവന്യൂ സംഘം വ്യക്തമായി അളന്ന് തിട്ടപ്പെടുത്തി. തിരൂർ ഡിവൈ.എസ്.പിയുടെ കീഴിൽ വിവിധയിടങ്ങളിലായി ഇരുന്നൂറോളം പൊലീസ് സ്ഥലത്തുണ്ടായിരുന്നു. തിരൂർ താലൂക്കിൽപെട്ട കുറ്റിപ്പുറം പാലം മുതൽ ജില്ല അതിർത്തിയായ ഇടിമൂഴിക്കൽ വരെ 54.2 കിലോമീറ്റർ ദൂരത്തെ സർവേയാണിപ്പോൾ നടക്കുന്നത്. കുറ്റിപ്പുറം പാലം മുതൽ പൊന്നാനി താലൂക്കിലെ കാപ്പിരിക്കാട് വരെയുള്ള 22.4 കിലോമീറ്റർ സ്ഥലം ഏറ്റെടുക്കാനുള്ള 3 എ നോട്ടിഫിക്കേഷൻ അടുത്തമാസത്തോടെ ഇറങ്ങും. 2013ൽ കാപ്പിരിക്കാട് നിന്ന് തുടങ്ങിയ സർവേ കുറ്റിപ്പുറത്തെത്തിയപ്പോൾ പ്രതിഷേധച്ചൂടിൽ നിർത്തിവെച്ചിരുന്നു. രണ്ട് ദിവസമായി നടന്ന സർവേ കാര്യമായി വീടുകളും കെട്ടിടങ്ങളും നഷ്ടപ്പെടുന്ന സ്ഥലങ്ങളിലല്ല. ബുധനാഴ്ചയോടെ പുതിയ ഉപകരണങ്ങളെത്തിച്ച് വേഗത്തിൽ നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.