ഇതര സംസ്​ഥാന തൊഴിലാളികളുടെ ദാരുണ മരണം: ബസ്​ ൈഡ്രവറുടെ അറസ്​റ്റ്​ വൈകുന്നു

മണ്ണാർക്കാട്: കുന്തിപ്പുഴ പെേട്രാൾ പമ്പിന് പിറകിലെ പാർക്കിങ് ഗ്രൗണ്ടിൽ ബസ് കയറി ദാരുണമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ വാഹനം തിരിച്ചറിയുകയും ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തിട്ടും ബസ് ജീവനക്കാരുടെ അറസ്റ്റ് വൈകുന്നത് പ്രതിഷേധമുയർത്തുന്നു. അപകടത്തിനിടയാക്കിയത് മണ്ണാർക്കാട്-തൃശൂർ റൂട്ടിൽ ഓടുന്ന സ​െൻറ് സേവ്യർ ബസാണെന്ന് സമീപത്തെ പെേട്രാൾ പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലെല്ലാം വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. അപകടം നടന്ന ഞായറാഴ്ച തന്നെ ബസ് ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്ത് ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. എന്നാൽ, മണ്ണാർക്കാട് ട്രാഫിക് പൊലീസിൽ ഇതുസംബന്ധിച്ച് നടപടിക്രമങ്ങൾ ഇഴയുന്നതായാണ് ആക്ഷേപം. അപകടത്തിനിടയാക്കിയെന്ന് പറയുന്ന ബസ് ജീവനക്കാരനായ തൃശൂർ സ്വദേശി ജോയ് (23) പൊലീസ് കസ്റ്റഡിയിലായതാണ് സൂചന. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, ജീവനക്കാർ നിരീക്ഷണത്തിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം. ഞായറാഴ്ച പുലർച്ച അഞ്ചോടെ കുന്തിപ്പുഴയിലെ പെേട്രാൾ പമ്പിന് പിറകിലെ പാർക്കിങ് ഗ്രൗണ്ടിൽനിന്ന് സർവിസ് നടത്തുന്നതിന് വേണ്ടി ബസ് പിറകിലേക്ക് എടുക്കുമ്പോൾ ഗ്രൗണ്ടിൽ കിടന്നുറങ്ങുകയായിരുന്ന മൂവർ സംഘത്തിന് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. ഛത്തിസ്ഗഢ് രാജ്നന്ദ്ഗോണിലെ മൻപുർ ജില്ലയിൽ ഹുർലെ വില്ലേജിലെ ഹർവെയിലെ മാൻകുവി​െൻറ മകൻ സുരേഷ് ഗാവ്ഡെ (15), പരാലി വില്ലേജിലെ ധനിറാമി​െൻറ മകൻ ബെല്ലി ഷോറി (17) എന്നിവരാണ് മരിച്ചത്. മൻപുരിലെ തന്നെ ജസിറാമി​െൻറ മകൻ രാജേഷിനാണ് (18) കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റത്. രാജേഷിന് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തി. മരിച്ചവരുടെ ബന്ധുക്കൾ ചൊവ്വാഴ്ച വൈകീട്ടോടെ മണ്ണാർക്കാട് എത്തും. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം മണ്ണാർക്കാെട്ട സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.