ദേശീയപാത വികസനം: ഉടമകളുടെ യോഗം ചേർന്നു

വളാഞ്ചേരി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകളുടെ യോഗം വളാഞ്ചേരി നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്നു. 150ലധികം സ്ഥലമുടമകൾ പങ്കെടുത്തു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകൾ യോഗത്തിൽ ഉയർന്നു. വളാഞ്ചേരി പട്ടണം ഒഴിവാക്കി ഓണിയിൽ പാലം മുതൽ വട്ടപ്പാറ മുകൾഭാഗം വരെ റോഡ് ബൈപ്പാസ് നിർമിക്കാനാണ് ഉദ്ദേശ്യം. എട്ട് വർഷം മുമ്പ് നടത്തിയ സർവേയിൽനിന്ന് മാറിയാണിത്. ഈ ഭാഗത്തെ താമസക്കാരും പുതിയ വീട് വെച്ചവരും തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചു. നിലവിൽ സംസ്ഥാന സർക്കാർ നിർമിക്കുന്ന കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് വഴി ദേശീയപാത കൊണ്ടുപോയാൽ നിരവധി വീടുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാമെന്ന നിർദേശം ആളുകളുടെ ഭാഗത്തുനിന്നുണ്ടായി. ഡെപ്യൂട്ടി കലക്ടർ ജെ.ഒ. അരുൺ അധ്യക്ഷത വഹിച്ച യോഗത്തിൽ മറ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.