പ്ലാസ്​റ്റിക്​ ഷെഡിങ് യൂനിറ്റ് മാമ്പറ്റയിൽ നിർമിക്കില്ല

കരുവാരകുണ്ട്: ക്ലീൻ കരുവാരകുണ്ട് പദ്ധതിയുടെ ഭാഗമായി തരിശ് മാമ്പറ്റയിൽ നിർമിക്കാൻ നിശ്ചയിച്ചിരുന്ന പ്ലാസ്റ്റിക് ശേഖരണ കേന്ദ്രം അവിടെ നിന്ന് മാറ്റും. ജനകീയ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. മാലിന്യ നിർമാർജന ഭാഗമായി ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ വിൽപനയാകുന്നതുവരെ സൂക്ഷിക്കാനാണ് അഞ്ച് ലക്ഷം രൂപ ചെലവിട്ട് പുറമ്പോക്ക് ഭൂമിയിൽ കേന്ദ്രം നിർമിക്കാൻ പദ്ധതിയിട്ടിരുന്നത്. തീരുമാനമറിഞ്ഞതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. തിങ്കളാഴ്ച ജനകീയ പ്രതിഷേധ സംഗമവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് ഇതിൽ പങ്കെടുക്കുകയും ഷെഡിങ് യൂനിറ്റ് മാമ്പറ്റയിൽ നിർമിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ.കെ. ഉണ്ണീൻകുട്ടി, എം. മുരളി, കെ. കുര്യച്ചൻ, വി. ശബീറലി, എൻ.കെ അബ്ദുൽ ഹമീദ് ഹാജി, ഇ.ബി. ഗോപാലകൃഷ്ണൻ, കെ. ഹുസൈൻ, ഒ.പി. അബൂബക്കർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.