പൊലീസിനെ അടുത്തറിയാൻ കുരുന്നുകൾ സ്​റ്റേഷനിൽ

പൂക്കോട്ടുംപാടം: പൊലീസ് മാമാന്മാരെ കാണാന്‍ കവളമുക്കട്ട ഗവ. എല്‍.പി സ്കൂളിലെ പ്രീ പ്രൈമറി കുരുന്നുകള്‍ പൂക്കോട്ടുംപാടം സ്‌റ്റേഷനിലെത്തി. ശിശു സൗഹൃദ പൊലീസ് സ്‌റ്റേഷന്‍ കാണാനാണ് കുട്ടികളെത്തിയത്. എന്നാല്‍, സ്റ്റേഷനിലെത്തിയ കുരുന്നുകള്‍ക്ക് യൂനിഫോമിട്ട പൊലീസുകാരെ കണ്ടപ്പോള്‍ ആദ്യം ഭയമായിരുന്നു. അവരുമായി അടുത്തിടപഴകിയതോടെ പേടി മാറി ചങ്ങാത്തത്തിലായി. എസ്.ഐ അമൃത് രംഗന്‍ കുട്ടികളെ സ്റ്റേഷനും പരിസരവും ചുറ്റി കാണിച്ചു. തുടര്‍ന്ന് കള്ളന്മാരെ കുറിച്ചും ജയിലിനെക്കുറിച്ചും കുരുന്നുകൾ ചോദിച്ചറിഞ്ഞു. കുട്ടികള്‍ക്ക് പൊലീസുമായുള്ള അകലം കുറക്കുക, സ്റ്റേഷന്‍ ശിശു സൗഹൃദമാക്കുക, പൊലീസിനെ കുറിച്ചുള്ള കുരുന്നു മനസ്സിലെ ആശങ്കകള്‍ പരിഹരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. പ്രധാനാധ്യാപിക വി.ഡി. മല്ലിക, അധ്യാപകരും ജീവനക്കാരുമായ പി.കെ. ഷൈലജ, അബ്ദുൽ ഗഫൂർ, സുജ, സൗമ്യ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.