കീഴുപറമ്പ് വൈ.എം.സി.സി സംസ്ഥാനത്തെ മികച്ച ക്ലബ്

അരീക്കോട്: മികച്ച ക്ലബിന് യുവജനക്ഷേമ ബോർഡ് നൽകുന്ന സ്വാമി വിവേകാനന്ദ അവാർഡിന് കീഴുപറമ്പ് വൈ.എം.സി.സി അർഹമായി. തൃശൂർ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, യുവജനക്ഷേമ മന്ത്രി എ.സി. മൊയ്തീൻ എന്നിവരിൽനിന്ന് ക്ലബ് ഭാരവാഹികളായ എം.എം. മുഹമ്മദും എ.ഇ. ശുഐബും അവാർഡ് ഏറ്റു വാങ്ങി. 80,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. യുവജനക്ഷേമ ബോർഡ് സംസ്ഥാന വൈസ് ചെയർമാൻ പി. ബിജു, അംഗങ്ങളായ ശരീഫ് പാലോളി, വി.പി. റജീന, തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, മേയർ അജിത ജയരാജൻ, യൂത്ത് കമീഷൻ അധ്യക്ഷ ചിന്ത ജെറോം, യുവജനകാര്യ വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.