ദേശീയപാത വികസനം: കൊച്ചി മെട്രോക്ക് സ്ഥലമെടുത്ത മാനദണ്ഡ പ്രകാരം നഷ്​ടപരിഹാരം നൽകണം ^മുസ്​ലിം ലീഗ്

ദേശീയപാത വികസനം: കൊച്ചി മെട്രോക്ക് സ്ഥലമെടുത്ത മാനദണ്ഡ പ്രകാരം നഷ്ടപരിഹാരം നൽകണം -മുസ്ലിം ലീഗ് തേഞ്ഞിപ്പലം: ദേശീയപാത വികസനത്തിന് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാൻ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും കൊച്ചി മെട്രോക്ക് സ്ഥലമെടുത്ത മാനദണ്ഡം ഉപയോഗിച്ച് നഷ്ടപരിഹാരം നൽകണമെന്നും വള്ളിക്കുന്ന് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആരാധനാലയങ്ങൾ, ശ്മശാനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ സംരക്ഷിക്കപ്പെടണമെന്നും പ്രമേയം ആവശ്യപ്പെട്ടു. റോഡ് വികസനവുമായി ബന്ധപ്പെട്ട് വീടുകൾ നഷ്ടപ്പെടുന്നവരോട് ലൈഫ് മിഷനിൽ അപേക്ഷ നൽകാൻ ഉദ്യോഗസ്ഥർ പറഞ്ഞത് നിർഭാഗ്യകരമാണെന്നും നഷ്ടം സംഭവിക്കുന്നവരെ പരസ്യമായി അപമാനിക്കുന്നതിന് തുല്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗം പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഡോ. വി.പി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.കെ.സി. അബ്ദുറഹ്മാൻ, ബക്കർ ചെർണൂർ, സലീം ഐദീദ് തങ്ങൾ, യു. മമ്മദ് കുട്ടി ഹാജി, പി.എം. ഷാഹുൽ ഹമീദ്, കെ.പി. അമീർ, കെ. കലാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.