തിരുത്തി-കാളം തിരുത്തി റോഡ് നിർമാണം തുടങ്ങി

തിരൂരങ്ങാടി: കൊടിഞ്ഞി തിരുത്തി-കാളംതിരുത്തി റോഡ് നിർമാണം തുടങ്ങി. തിരുത്തി പീലിയത്തുനിന്ന് കാളംതിരുത്തിയിലേക്ക് 1.6 കിലോ മീറ്റര്‍ നീളത്തിലാണ് റോഡ് നിർമിക്കുന്നത്. വട്ടച്ചിറ തോടിന് കുറുകെ പാലമുള്‍പ്പെടെ ആവശ്യമുള്ള റോഡിന് ആദ്യഘട്ടത്തില്‍ ജില്ല പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തികളാണ് തിങ്കളാഴ്ച ആരംഭിച്ചത്. റോഡി​െൻറ പ്രവൃത്തി ഉദ്ഘാടനം പി.കെ. അബ്ദുറബ്ബ് എം.എല്‍.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. അബ്ദുല്‍ കലാം മാസ്റ്റർ, പഞ്ചായത്ത് പ്രസിഡൻറ് പനയത്തില്‍ മുസ്തഫ, വൈസ് പ്രസിഡൻറ് കാവുങ്ങല്‍ ഫാത്തിമ, ജില്ല പഞ്ചായത്ത് അംഗം സി. ജമീല അബൂബക്കര്‍, സ്ഥിരം സമിതി അധ്യക്ഷരായ എം.പി. ശരീഫ, ഊര്‍പ്പായി സൈതലവി, തേറാമ്പില്‍ ആസ്യ, പഞ്ചായത്തംഗങ്ങളായ പൊറ്റാണിക്കല്‍ ഷമീര്‍, കെ. ഹഫ്‌സ നൗഷാദ്, എ.സി. ഫൈസല്‍, ശബ്‌ന അബുലൈസ്, കെ.പി. ഹൈദ്രോസ് കോയ തങ്ങള്‍, വി.കെ. ഷമീന, സി. അബൂബക്കര്‍ ഹാജി, കെ.കെ. റസാഖ് ഹാജി, പച്ചായി ബാവ, പി. മൊയ്തീന്‍ ഹാജി, പൂഴിക്കല്‍ സലീം, നടുത്തൊടി മുസ്തഫ, ഒടിയില്‍ പീച്ചു, മറ്റത്ത് കുഞ്ഞിമുഹമ്മദ് ഹാജി, എം. റഷീദ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.