അരി​പ്ര മറ്റൊരു വട്ടപ്പാറ

മലപ്പുറം: വട്ടപ്പാറ വളവിന് സമാനമായി ടാങ്കറുകളുടെ പേടിസ്വപ്നമാണ് കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ അരിപ്ര വളവ്. പനങ്ങാങ്ങരക്ക് സമീപം താഴെ അരിപ്രയിലെ അശാസ്ത്രീയ വളവും ഇറക്കവുമാണ് ടാങ്കറുകൾ സ്ഥിരമായി മറിയാൻ കാരണമാകുന്നത്. വർഷംതോറും നിരവധി അപകടങ്ങളും വാതക ചോർച്ചയും ഉണ്ടായിട്ടുണ്ടെങ്കിലും അധികൃതർ കണ്ണുതുറന്നിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ പത്രവിതരണക്കാരനായ കൗമാരക്കാരന് ഗുരുതര പരിക്കേറ്റിരുന്നു. 2011 മുതൽ വളവിൽ ടാങ്കർ അപകടം പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇതുകൂടാതെ തിരൂർക്കാടിനും മക്കരപ്പറമ്പിനും സമീപത്തുള്ള വലിയ വളവുകളും വാഹനങ്ങളുടെ പേടിസ്വപ്നമാണ്. ഞായറാഴ്ച വളവിനെക്കുറിച്ച് അറിയാതെ വണ്ടി വീശിയൊടിച്ച് വന്നതാണ് മറിയാൻ കാരണമായത്. വാതക ചോർച്ചയെ തുടർന്ന് ദേശീയപാതയിൽ പകൽ മുഴുവൻ ഗതാഗതം തിരിച്ചുവിട്ടത് യാത്രക്കാർക്ക് ദുരിതമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.