18 പേർക്ക് മംഗല്യഭാഗ്യമേകി 'ഉസ്​വ'

മലപ്പുറം: 18 യുവതീയുവാക്കളെ വൈവാഹിക ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തി ഉമറലി ശിഹാബ് തങ്ങള്‍ വെഡ്ഡിങ് എയ്ഡ് (ഉസ്‌വ). പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ ചരമവാർഷികത്തോടനുബന്ധിച്ച് ജില്ല സുന്നി യുവജന സംഘത്തി​െൻറ നേതൃത്വത്തിലാണ് സംഘടന പ്രവര്‍ത്തകരുടെ പെണ്‍മക്കൾക്ക് വിവാഹത്തിന് പത്തുപവന്‍ വീതം സഹായം നല്‍കിയത്. പാണക്കാട് പള്ളിയിലായിരുന്നു നിക്കാഹ്. സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, റശീദലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, ശമീറലി ശിഹാബ് തങ്ങൾ, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, എം.ടി. അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍ ഖുതുബ നിര്‍വഹിച്ചു. ഉറൂസി​െൻറ ഭാഗമായി മൗലീദ് പാരായണം, ദിക്‌റര്‍ ഹല്‍ഖ, അനുസ്മരണ പ്രഭാഷണം, ദിക്‌റ് ഹല്‍ഖ എന്നിവ നടന്നു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എം.എൽ.എമാരായ എം. ഉമ്മർ, കെ.എന്‍.എ. ഖാദർ, പി. അബ്ദുല്‍ ഹമീദ്, പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.