എറയൂർ പാട്ട് താലപ്പൊലി ആഘോഷിച്ചു

കൊപ്പം: എറയൂർ തിരുവളയനാട്ട് കാവിൽ പാട്ട് താലപ്പൊലി ആഘോഷിച്ചു. എറയൂർ, പറമ്പന്നൂർ, ആമയൂർ, നെടുമ്പ്രക്കാട്, വെട്ടിക്കാട് ദേശപ്പാട്ടിന് ശേഷം നടന്ന താലപ്പൊലിയിൽ ഇണക്കാളകളും നാടൻ കലാരൂപങ്ങളുമായുള്ള വിവിധ കമ്മിറ്റികളുടെ എഴുന്നള്ളിപ്പ് വർണാഭമായി. ഉച്ചക്കുശേഷം മറയങ്ങാട്ട് അയ്യപ്പ ക്ഷേത്രത്തിലേക്ക് പുറപ്പാടും തുടർന്ന് ദേശപ്പൂരങ്ങളുടെ അകമ്പടിയോടെ തിരിച്ചെഴുന്നള്ളിപ്പും കൂട്ടിയെഴുന്നള്ളിപ്പും നടന്നു. രാത്രി കലാമണ്ഡലം ശ്രീകുമാർ, മുളയങ്കാവ് ഗംഗാധരൻ എന്നിവർ ഡബിൾ തായമ്പക അവതരിപ്പിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് ഈക്കാട്ട് നാരായണൻ നമ്പൂതിരി കാർമികത്വം വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.