വില്ലേജ് ഓഫിസുകളിലെ എല്ലാ പണമിടപാടുകളും ഏപ്രിൽ മുതൽ ഓൺലൈനിലേക്ക്

കുറ്റിപ്പുറം: സംസ്ഥാനത്തെ 1650 വില്ലേജ് ഓഫിസുകളിൽ ഏപ്രിൽ ഒന്ന് മുതൽ ഭൂനികുതിയടക്കമുള്ള എല്ലാ പണമിടപാടുകളും ഇ-പേ സംവിധാനത്തിലേക്ക് മാറും. നേരത്തെയുള്ള മൂന്ന് ജില്ലകൾക്ക് പുറമെ പരീക്ഷണാടിസ്ഥാനത്തിൽ എട്ട് ജില്ലകളിൽകൂടി തിങ്കളാഴ്ച മുതൽ ഈ സംവിധാനം നടപ്പിലാക്കും. മലപ്പുറം ജില്ലയിൽ പൈലറ്റ് പദ്ധതിയായി കാരകുന്ന് വില്ലേജിൽ നടപ്പാക്കിയതിന് പിന്നാലെ പെരിന്തൽമണ്ണ, നിലമ്പൂർ താലൂക്കുകളിലെ വില്ലേജ് ഓഫിസുകളിൽ പുതിയ സംവിധാനം തിങ്കളാഴ്ച മുതൽ നടപ്പാക്കും. ലോകത്തെവിടെയിരുന്നും ഭൂനികുതിയും മറ്റും അടക്കാനാവുന്നതോടെ വില്ലേജുകൾ പൂർണമായും ഡിജിറ്റൽ യുഗത്തിലേക്ക് മാറും. ജില്ലതലത്തിൽ ഡെപ്യൂട്ടി കലക്ടറുടെ (ഭൂരേഖ) നേതൃത്വത്തിലും താലൂക്ക് തലത്തിൽ തഹസിൽദാറുടെ (ഭൂരേഖ) കീഴിലും പ്രത്യേകവിഭാഗം പ്രവർത്തിക്കും. എല്ലാ ആഴ്ചയും പുരോഗതി വിലയിരുത്തി റിപ്പോർട്ട് നൽകണം. നികുതിക്ക് പുറമെ പോക്കുവരവ്, ക്ഷേമനിധി പിരിവ് തുടങ്ങിയവയും ഇ-പേയ്മ​െൻറ് സംവിധാനത്തിലേക്ക് മാറ്റാനാണ് നിർദേശം. സ്വന്തമായി നെറ്റ് ബാങ്കിങ് ഇല്ലാത്തവർക്ക് അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരും. എന്നാൽ, ചെറിയ തുകക്കുള്ള നികുതിയടക്കാൻ 20 മുതൽ 40 രൂപ വരെ അക്ഷയകേന്ദ്രങ്ങൾ സർവിസ് ചാർജ് ഇൗടാക്കുന്നതിനാൽ വില്ലേജ് ഓഫിസുകളിലും ഓൺലൈൻ വഴി നികുതിയടക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. വൈദ്യുതി തടസ്സം പോലുള്ള സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടാകുേമ്പാൾ പഴയ രീതിയിൽ നികുതി അടച്ച് നൽകാനും ലാൻഡ് റവന്യൂ കമീഷണർ ജില്ല കലക്ടർമാർക്ക് അയച്ച ഉത്തരവിൽ പറയുന്നു. എല്ലാ വില്ലേജുകളിലേയും ജീവനക്കാർക്ക് അടിയന്തര പരിശീലനം നൽകും. കമ്പ്യൂട്ടറുകളും പ്രിൻററുകളുമടക്കമുള്ളവയിൽ പ്രവർത്തനരഹിതമായവ മാറ്റാനുള്ള നടപടികൾ വേഗത്തിലാക്കി. മലപ്പുറം ജില്ലയിലെ വിവിധ താലൂക്കുകളിലേയും വില്ലേജുകളിലേയും തെരഞ്ഞെടുത്ത ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ചൊവ്വാഴ്ച കലക്ടറേറ്റിൽ നടക്കും. നിലവിൽ ഭൂമിയുടെ രേഖകൾ വില്ലേജുകളിൽ കമ്പ്യൂട്ടറിൽ അപ്ലോഡ് ചെയ്തവർക്ക് മാത്രമേ സ്വന്തമായി നികുതിയടക്കാൻ സാധിക്കൂ. മറ്റുള്ളവർ നികുതിയടക്കാൻ വില്ലേജ് ഓഫിസുകളെതന്നെ ആശ്രയിക്കേണ്ടിവരും. ഓൺലൈനായി നികുതിയടക്കേണ്ടതിങ്ങനെ www.revenue.kerala.gov.in എന്ന വൈബ്സൈറ്റ് ഓപൺ ചെയ്യുക. പ്രധാന മെനുവിൽനിന്ന് ഇ-പേ ടാക്സ് എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. തുടർന്ന് പുതിയ യൂസർ ഐ.ഡി ക്രിയേറ്റ് ചെയ്യുക. തണ്ടപ്പേരടക്കമുള്ള വിവരങ്ങൾ നൽകി നെറ്റ് ബാങ്കിങ് വഴി നികുതിയടക്കാം. ഒരിക്കൽ യൂസർ ഐ.ഡി ക്രിയേറ്റ് ചെയ്താൽ പിന്നീട് അവ ഉപയോഗിച്ച് വേഗത്തിൽ പേയ്മ​െൻറുകൾ നടത്താം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.