വൈദ്യുതി മുടക്കം മണിക്കൂറുകള്‍ നീണ്ടു; മലയോര മേഖലയില്‍ ദുരിതം

എടക്കര: ചെറിയ കാറ്റും മഴയും വന്നാല്‍പോലും ഉടന്‍ വൈദ്യുതി മുടങ്ങും. പിന്നെ തിരിച്ചുവന്നാല്‍ വന്നെന്നു പറയാം. പരാതിപ്പെടാന്‍ കെ.എസ്.ഇ.ബി ഓഫിസില്‍ വിളിച്ചാല്‍ വിളിച്ച നമ്പര്‍ തിരക്കിലാണെന്നും അൽപസമയത്തിന് ശേഷം വിളിക്കുകയെന്ന മറുപടിയാണ് ലഭിക്കുക. അൽപസമയമല്ല, 12 മണിക്കൂര്‍ തുടര്‍ച്ചയായി വിളിച്ചുനോക്കിയാലും ഫോണി‍​െൻറ തിരക്ക് മാറില്ല. രാത്രിയാണ് വൈദ്യുതി പോകുന്നതെങ്കില്‍ പരാതി പറയുന്ന കാര്യം ആലോചിക്കുകപോലും വേണ്ട. മലയോര മേഖലയില്‍ രണ്ട് ദിവസമായി ഇതാണ് സ്ഥിതി. ശനിയാഴ്ച രാത്രി 10.45ഓടെ മുടങ്ങിയ വൈദ്യുതി തിരിച്ചത്തെിയത് ഞായറാഴ്ച രണ്ട് മണിയോടെ. ചിലയിടങ്ങളില്‍ വൈകീട്ട് ആറോടെയും. വേനല്‍ മഴ പെയ്തതേയുള്ളൂ. മലപ്പുറത്ത് 66 കെ.വി ലൈനില്‍ എര്‍ത്ത് തകരാറാണ് മുടക്കത്തിന് കാരണമായത്. തകരാര്‍ കണ്ടുപിടിച്ചത് ഞായറാഴ്ച രാവിലെ 11 മണിയോടെയാണ്. മഴക്കാല പൂര്‍വ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ മേഖലയില്‍ മുഴുവന്‍ സെക്ഷന് കീഴിലും ലൈനുകള്‍ ഓഫാക്കുന്നത് പതിവായിരുന്നു. എന്നിട്ടും ചെറിയ കാറ്റടിച്ചാല്‍ വൈദ്യുതി മുടക്കത്തിന് കുറവൊന്നുമില്ല. ഫാനുണ്ടെങ്കില്‍പോലും ഉറങ്ങാന്‍ കഴിയാത്തത്ര ചൂട് നിലനില്‍ക്കെ രാത്രിയിലെ വൈദ്യുതി മുടക്കം കാരണം ഒരുപോള കണ്ണടക്കാന്‍ കഴിയില്ല. പരീക്ഷക്കാലത്തെ വൈദ്യുതി മുടക്കം വിദ്യാര്‍ഥികളെയും വലക്കുകയാണ്. 'ചുങ്കത്തറ-പൂക്കോട്ടുമണ്ണ റോഡുപണി ഉടന്‍ പുനരാരംഭിക്കണം' ചുങ്കത്തറ: മുടന്തി നീങ്ങുന്ന ചുങ്കത്തറ-കുറ്റിമുണ്ട-പൂക്കോട്ടുമണ്ണ റോഡ് പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ആറ് മാസമായി പ്രവൃത്തി ആരംഭിച്ചിട്ട്. ഒച്ചി‍​െൻറ വേഗതയില്‍ നടക്കുന്ന പ്രവൃത്തി ഇടക്ക് മുടങ്ങുകയായിരുന്നു. പ്രവൃത്തി ഉടന്‍ ആരംഭിക്കാത്തപക്ഷം പൊതുജനങ്ങളെ അണിനിരത്തി ജനകീയ പ്രക്ഷോഭം നടത്താന്‍ ലീഗ് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. പ്രസിഡൻറ് യു. മൂസ അധ്യക്ഷത വഹിച്ചു. കെ.ടി. കുഞ്ഞാന്‍, ഷംസു കൊമ്പന്‍, പറമ്പില്‍ ബാവ, ചെമ്മല മുഹമ്മദ് ഹാജി, പറാട്ടി കുഞ്ഞാന്‍, അത്തിക്കായി മൂസ, ബഷീര്‍ കാവാട്ട് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.