രക്തദാന സന്ദേശവുമായി ഐഡിയൽ വെഹിക്കിൾ സ്​റ്റാഫ്​

പൊന്നാനി: മെഡിക്കൽ കോളജുകളും താലൂക്ക് ആശുപത്രികളും കേന്ദ്രമാക്കി രക്തം ദാനംചെയ്യാൻ സ്വയം തയാറാവുകയും പൊതുജനങ്ങളെ സ്വന്തം സജ്ജരാക്കുകയും ചെയ്യുന്ന തിരക്കിലാണ് ഐഡിയൽ വെഹിക്കിൾ ജീവനക്കാർ. കടകശ്ശേരി ഐഡിയൽ കാമ്പസിലെ 60ൽപരം സ്കൂൾ ബസുകളിലെ 150ഓളം ജീവനക്കാർ സംഘടിച്ച് സ്ഥാപനത്തിലും നാട്ടിലുമായി 500 ആളുകളെയാണ് രക്തദാനത്തിന് സജ്ജരാക്കി രജിസ്റ്റർ ചെയ്യിച്ചത്. രജിസ്ട്രേഷൻ ഉദ്ഘാടനം മാനേജർ മജീദ് ഐഡിയൽ നിർവഹിച്ചു. ചടങ്ങ് താലൂക്ക് മെഡിക്കൽ ഓഫിസർ ഡോ. വിജിത്ത് വിജയശങ്കർ ഉദ്ഘാടനം ചെയ്തു. വെഹിക്കിൾ ഇൻചാർജ് കെ.വി. മജീദ് അധ്യക്ഷത വഹിച്ചു. അക്കാദമിക് ഡയറക്ടർ മജീദ് ഐഡിയൽ പദ്ധതി വിശദീകരിച്ചു. കെ.പി. സാദാത്ത്, കെ.പി. അബ്ദുൽ സലാം, എ.കെ. സുരേഷ്കുമാർ, പി. സുന്ദരൻ എന്നിവർ സംസാരിച്ചു. പൊന്നാനി ചന്തപ്പടി റോഡിലെ ആസൂത്രണമില്ലാത്ത പ്രവൃത്തി: കുറ്റക്കാരെ ശിക്ഷിക്കണം പൊന്നാനി: നഗരസഭയിലെ ഏറ്റവും തിരക്കുപിടിച്ച റോഡുകളിലൊന്നായ ചന്തപ്പടി-തൃക്കാവ് റോഡിലെ ആസൂത്രണമില്ലാത്ത പ്രവൃത്തി നിരവധി അപകടങ്ങൾക്ക് കാരണമായ പശ്ചാത്തലത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് വെൽെഫയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് സി.വി. ഖലീൽ അധ്യക്ഷത വഹിച്ചു. ടി.പി.ഒ. മുജീബ്, നാസർ, താഹിർ, നദീർ, ലിയാഖത് എന്നിവർ സംസാരിച്ചു. പ്രതിഷേധത്തിനൊടുവിൽ റോഡ് നിർമാണത്തിനിറക്കിയ കെട്ടിടാവശിഷ്ടങ്ങൾ എടുത്തുമാറ്റി മാറഞ്ചേരി: പ്രതിഷേധത്തിനൊടുവിൽ പത്തായി ചെറുകുളം റോഡ് നിർമാണത്തിനിറക്കിയ കെട്ടിടാവശിഷ്ടങ്ങൾ എടുത്തുമാറ്റി. കെട്ടിടാവശിഷ്ടങ്ങൾ ഇറക്കിയതോടെ നാട്ടുകാരുടെ പ്രതിഷേധത്തിൽ റോഡ് പണി നിർത്തിയിരുന്നു. അവസാനം കരാറുകാരൻ ഇറക്കിയ കെട്ടിടാവശിഷ്ടങ്ങൾ എടുത്തുമാറ്റി. മാറഞ്ചേരി പഞ്ചായത്ത്‌ ഒന്നാം വാർഡ് പത്തായി ചെറുകുളം റോഡ് നിർമാണമാണ് മൂന്നുദിവസം മുമ്പ് നിർത്തിവെച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾ റോഡ് നിർമിക്കുന്നതിന് മുമ്പ് 10 സ​െൻറ് മീറ്റർ കനത്തിൽ പാറമടയിലെ അവശിഷ്ടങ്ങൾ നിരത്താൻ കരാർ നൽകിയിരുന്നു. ഇതിനുപകരം കെട്ടിടാവശിഷ്ടങ്ങൾ ഇറക്കിയതോടെ പ്രതിഷേധം ശക്തമായി. അധികൃതർ ഇടപെട്ട് റോഡ് പണി നിർത്തിവെപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.