വർഷ പ്രതിപദ ഉത്സവം

പെരിന്തൽമണ്ണ: ഭാരതീയ കാലഗണന അനുസരിച്ചുള്ള യുഗാദി ഉത്സവമായ വർഷ പ്രതിപദയും സംഘസ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്ഗേവാറി​െൻറ ജന്മദിന ആഘോഷവും പെരിന്തൽമണ്ണയിൽ നടന്നു. ഇതോടനുബന്ധിച്ചുള്ള പഥസഞ്ചലനം വൈകീട്ട് നാലിന് പെരിന്തൽമണ്ണ-കോഴിക്കോട് റോഡിൽ ബൈപാസിന് സമീപമുള്ള പഠിപ്പുര സ്‌റ്റേഡിയത്തിൽനിന്ന് തുടങ്ങി നഗരത്തിലൂടെ മനഴി സ്റ്റാൻഡിന് സമീപം സമാപിച്ചു. തുടർന്ന് 5.30ന് ശ്രീവള്ളുവനാട് വിദ്യാഭവനിൽ നടന്ന ജില്ല സാംഘിക്കിൽ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ വിദ്യാർഥി പ്രമുഖ് ആർ. അരുൺകുമാർ മുഖ്യപ്രഭാഷണം നടത്തി. റിട്ട. പ്രഫ. സുബ്രഹ്മണ്യൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രൻ, പി. ദിനേശൻ, പി. സുമേഷ് എന്നിവർ സന്നിഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.