പ്ലാസ്​റ്റിക് മാലിന്യ സംസ്കരണത്തിന് മലപ്പുറത്തിെൻറ 'ഖനി' തുറന്നു

മലപ്പുറം: മാലിന്യ സംസ്കരണ രംഗത്ത് മറ്റു നഗരസഭകൾ മലപ്പുറത്തെ മാതൃകയാക്കണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ. പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനായി നഗരസഭ സ്ഥാപിച്ച 'ഖനി' മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി (എം.ആർ.എഫ്) സ​െൻറർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് ഷ്രഡിങ്, ബെയ്ലിങ് യന്ത്രങ്ങളുടെ സ്വിച്ച് ഓൺ കർമവും വിഭവശേഖരണ വാഹനങ്ങളുടെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു. നഗരസഭാധ്യക്ഷ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ പെരുമ്പള്ളി സൈദ്, സ്ഥിരംസമിതി അധ്യക്ഷരായ മറിയുമ്മ ശരീഫ്, സലീം ബാപ്പുട്ടി, റജീന ഹുസൈൻ, ഫസീന കുഞ്ഞിമുഹമ്മദ്, കൗൺസിലർമാരായ ഒ. സഹദേവൻ, ഹാരിസ് ആമിയൻ, കപ്പൂർ കൂത്രാട്ട് ഹംസ, ഇ.കെ. മൊയ്തീൻ, തോപ്പിൽ മുഹമ്മദ് കുട്ടി, കെ.കെ. മുസ്തഫ, കുന്നത്തൊടി ഹംസ, കെ. സിദ്ദീഖ്, കെ. വിനോദ്, യു.പി. അബ്ദുൽ മജീദ്, കെ.പി. പാർവതിക്കുട്ടി, റിനിഷ റഫീഖ്, കെ.വി. വത്സലകുമാരി, സുനിത ചേമ്പ്രേരി, പ്രീതകുമാരി, ഹാജറ പുള്ളിയിൽ, സെക്രട്ടറി എൻ.കെ. കൃഷ്ണകുമാർ, ഉപ്പൂടൻ ഷൗക്കത്ത്, ഹരിത മിഷൻ കോഓഡിനേറ്റർ രാജു, സി.ഡി.എസ് പ്രസിഡൻറുമാരായ വി.കെ. ജമീല, പി. ഖദീജ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.