എസ്​.പി.സി കാഡറ്റുകളുടെ പരിശീലനം പൂർത്തിയായി

കൊണ്ടോട്ടി: മൊറയൂർ വി.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി കാഡറ്റുകളുടെ പരിശീലനം പൂർത്തിയായി. നാലാമത്തെ ബാച്ചി​െൻറ പാസിങ് ഒൗട്ട് പരേഡിൽ കൊണ്ടോട്ടി എസ്.െഎ ജയപ്രസാദ് സല്യൂട്ട് സ്വീകരിച്ചു. പി.ടി.എ പ്രസിഡൻറ് പി. ശരീഫ് അധ്യക്ഷത വഹിച്ചു. മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സലീം മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപകൻ ഹസൻ ബഷീർ പതാക ഉയർത്തി. പ്രിൻസിപ്പൽ ദിലീപ് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാനേജർ കുഞ്ഞുട്ടി മെഡലുകൾ സമ്മാനിച്ചു. സിവിൽ പൊലീസ് ഒാഫിസർമാരായ ജോഷി, ഷീല, കമ്യൂണിറ്റി പൊലീസ് ഒാഫിസർമാരായ ശ്രീകാന്ത്, സുനന്ദ എന്നിവരാണ് കാഡറ്റുകളെ പരിശീലിപ്പിച്ചത്. പരേഡ് കമാൻഡർ ആദിൽ റഹ്മാ​െൻറ നേതൃത്വത്തിൽ 44 കാഡറ്റുകൾ അണിനിരന്നു. അനൂപ്, സെയ്ദ് മുഹമ്മദ് എന്നിവർ നിയന്ത്രിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.