കരിപ്പൂരില്‍ ശീതളപാനീയ പൊടിയില്‍ കടത്തിയ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: ശീതളപാനീയ പൊടിയില്‍ പൊടിച്ചുചേര്‍ത്ത് കടത്തിയ 633 ഗ്രാം സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള എയര്‍കസ്റ്റംസ് ഇൻറലിജന്‍സ് വിഭാഗം പിടികൂടി. എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ചെക്ക് ഇന്‍ ബാഗേജില്‍നിന്ന് ശീതളപാനീയ പൊടിയുടെ ബോട്ടിലുകള്‍ കണ്ടെടുക്കുകയായിരുന്നു. ഇതിലെ മിശ്രിതം പരിശോധിച്ചതില്‍ നിന്നാണ് സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് 1,95,3758 രൂപ വിലവരും. മറ്റൊരു സംഭവത്തില്‍ മാലരൂപത്തില്‍ കടത്താന്‍ ശ്രമിച്ച 232 ഗ്രാം സ്വര്‍ണവും കസ്റ്റംസ് കണ്ടെടുത്തു. രണ്ട് സ്വര്‍ണ ചെയിനുകളാണ് ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ചത്. വിപണിയില്‍ 7,15,256 രൂപ വിലവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.