പൊലീസിനെ തലങ്ങും വിലങ്ങും ഓടിച്ച പ്രതി പിടിയിൽ

പാലക്കാട്: ചോദ്യം ചെയ്യുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതി പൊലീസിനെ നഗരത്തിൽ തലങ്ങും വിലങ്ങും ഓടിച്ചത് മണിക്കൂറുകളോളം. കൊല്ലം സ്വദേശി ശ്യാംകുമാറാണ് (32) ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽനിന്ന് ചോദ്യം ചെയ്യുന്നതിനിടെ പൊലീസി‍​െൻറ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെടാൻ നോക്കിയത്. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. കൊല്ലത്തും പാലക്കാടും നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ മാങ്കാവിലുള്ള ഭാര്യ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സൗത്ത് പൊലീസ് സ്‌റ്റേഷനിലെ മുകള്‍നിലയില്‍ ചോദ്യം ചെയ്യുന്നതിനിടെ വെള്ളം കുടിക്കണമെന്നാവശ്യപ്പെട്ടു. വെള്ളം കുടിക്കാനായി താഴെക്ക് പോകുമ്പോള്‍ കാലിന് വേദനയുണ്ടെന്ന വ്യാജേന വേച്ചുവേച്ചാണ് നടന്നത്. താഴേക്കിറങ്ങിയ പ്രതി പൊലീസുകാരുടെ കണ്ണുവെട്ടിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. പൊലീസ് പിന്തുടര്‍ന്നെങ്കിലും മണിക്കൂറുകളോളം ഇയാള്‍ നഗരത്തില്‍ തലങ്ങും വിലങ്ങും ഓടി പൊലീസിനെ വട്ടംകറക്കി. പൊലീസുകാര്‍ ഓടി വിയർക്കുന്നതുകണ്ട് നാട്ടുകാരും പ്രതിയെ പിടിക്കാന്‍ ഒപ്പംകൂടി. അരിക്കാര തെരുവിലെ ആള്‍താമസമില്ലാത്ത വീടിന് പുറകില്‍ ഒളിക്കുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെ പൊലീസുകാര്‍ പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.