കൽപാത്തി മോഷണം: പൊലീസിനെ വലക്കുന്നത് കാറിലെ വ്യക്തതയില്ലാത്ത വിരലടയാളം

പാലക്കാട്: പഴയ കൽപാത്തിയിൽ നിന്ന് നഷ്ടപ്പെട്ട കാർ സംഭവം നടന്ന് ദിവസങ്ങൾക്കകം കണ്ടെത്തിയിട്ടും പൊലീസിനെ വലക്കുന്നത് വ്യക്തതയില്ലാത്ത വിരലടയാളങ്ങൾ. കാരൂരിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തിയപ്പോൾ തമിഴ്നാട് പൊലീസ് വിശദമായി പരിശോധിച്ചതോടെയാണ് പ്രധാന തുമ്പാ‍യേക്കാവുന്ന വിരലടയാളങ്ങൾ നഷ്ടപ്പെട്ടത്. സി.സി.ടി.വി ദൃശ്യങ്ങൾ സൂചന നൽകുമെന്ന പ്രതീക്ഷയിലാണ് പൊലീസിപ്പോൾ. പാലക്കാട് നിന്ന് കരൂർ വരെയുള്ള റൂട്ടിൽനിന്ന് പരമാവധി സി.സി.ടി.വി ദൃശ്യങ്ങൾ സംഘടിപ്പിച്ച് പരിശോധിക്കുകയാണ് പൊലീസ്. എന്നാൽ, വാളയാർ ടോൾ പ്ലാസയിലെ കാമറയിൽ കാർ പതിഞ്ഞിട്ടില്ല. സാധാരണ കരൂരിൽ എത്തിച്ചേരാൻ വേണ്ട സമയത്തിലധികം എടുത്താണ് മോഷ്ടാക്കൾ കരൂരിൽ എത്തിയത്. പാലക്കാടുനിന്ന് കരൂരിലേക്ക് പോകാൻ സാധ്യതയുള്ള റൂട്ടികളിലെ റോഡിലും സ്ഥാപനങ്ങളിലും ഷോപ്പിങ് മാളുകളിലും ഹോട്ടലുകളിലും മറ്റുമുള്ള സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളെപ്പറ്റി സൂചനകളൊന്നുമില്ലെങ്കിലും വരും ദിവസങ്ങളിൽ തുമ്പുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ടൗൺ നോർത്ത് സി.ഐ. ആർ. ശിവശങ്കരൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.