കേബിൾ സ്ഥാപിക്കൽ വിവാദം: മിനുട്സിൽ വിയോജനകുറിപ്പ് രേഖപ്പെടുത്തിയില്ല; കൗൺസിലർമാർ സെക്രട്ടറിയെ ഉപരോധിച്ചു

നിലമ്പൂർ: നഗരസഭയിൽ റിലയൻസി‍​െൻറ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കലുമായി ബന്ധപ്പെട്ടുള്ള വിവാദം കെട്ടടങ്ങിയില്ല. തറവാടക നിശ്ചയിക്കാതെ കേബിൾ സ്ഥാപിക്കാൻ അനുമതി നൽകിയതിലൂടെ നഗരസഭക്ക് ലഭിക്കേണ്ട കോടികളാണ് നഷ്ടപ്പെട്ടതെന്ന് ആരോപിച്ച് സ്വതന്ത്ര-പ്രതിപക്ഷ കൗൺസിലർമാർ രംഗത്ത് വന്നതോടെയാണ് വിഷയം വിവാദമായത്. തുടക്കത്തിൽ ഭരണകക്ഷിയിലെ ചില ലീഗ് അംഗങ്ങൾ പ്രതിപക്ഷത്തി‍​െൻറ അഭിപ്രായത്തോട് യോജിച്ചിരുന്നെങ്കിലും പിന്നീട് അവർ ചുവട് മാറ്റി. കഴിഞ്ഞ ബോർഡ് യോഗങ്ങളിലെല്ലാം കേബിൾ സ്ഥാപിക്കൽ വിവാദം ഒച്ചപ്പാടിലും ബോർഡ് ബഹിഷ്കരണത്തിലും അവസാനിക്കുകയായിരുന്നു. എട്ടിന് നടന്ന ബോർഡ് യോഗത്തിലും വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ-സ്വതന്ത്ര കൗൺസിലർമാർ ഇറങ്ങിപ്പോയിയിരുന്നു. കേബിൾ സ്ഥാപിക്കാൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ച് സി.പി.എം കൗൺസിലർമാർ തിങ്കളാഴ്ച സൂപ്രണ്ടിനെ ഉപരോധിച്ചിരുന്നു. പ്രതിഷേധത്തി‍​െൻറ തുടർച്ചയായി ചൊവ്വാഴ്ച പി.എം. ബഷീറും മുസ്തഫ കളത്തുംപടിക്കലും നഗരസഭ കാര‍്യാലയത്തിന് മുന്നിൽ ഏകദിന നിരാഹാര സമരവും നടത്തിയിരുന്നു. എട്ടിന് നൽകിയ വിയോജനകുറിപ്പി‍​െൻറ പകർപ്പ് വെള്ളിയാഴ്ച ആവശ‍്യപ്പെട്ടപ്പോൾ രജിസ്റ്ററിൽ വിയോജനകുറിപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടു. ഇതോടെ ഇരുവരും നഗരസഭ സെക്രട്ടറിയെ ഓഫിസിൽ ഉപരോധിച്ചു. ഉപരോധത്തിന് ഐക‍്യദാർഢ‍്യം പ്രഖ‍്യാപിച്ച് സി.പി.എം കൗൺസിലർമാരായ എൻ. വേലുകുട്ടി, അരുമ ജയകൃഷ്ണൻ, ഗോപാലകൃഷ്ണൻ എന്നിവരും ഉപരോധത്തിൽ പങ്കെടുത്തു. വിയോജനകുറിപ്പ് എഴുതിച്ചേർക്കാൻ വിട്ടുപോയെന്നായിരുന്നു അധികൃതരുടെ മറുപടി. എന്നാൽ, ബോധപൂർവമാണ് വിയോജനകുറിപ്പ് രജിസ്റ്ററിൽ രേഖപ്പെടുത്താതിരുന്നതെന്ന് സമരക്കാർ പറഞ്ഞു. വിയോജനകുറിപ്പ് രജിസ്റ്ററിൽ എഴുതിച്ചേർത്ത് പകർപ്പ് നൽകാമെന്ന സെക്രട്ടറിയുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു. രണ്ട് മണിയോടെ പകർപ്പ് കൗൺസിലർമാർക്ക് നൽകുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.