മക്കൾ കണ്ട കാഴ്ചകളിലേക്ക് രക്ഷിതാക്കളുടെ പഠനയാത്ര

അരീക്കോട്: വിദ്യാർഥികൾക്കായി പഠന വിനോദയാത്രകൾ വിദ്യാലയങ്ങൾ യഥേഷ്ടം സംഘടിപ്പിക്കാറുണ്ട്. എന്നാൽ, രക്ഷിതാക്കൾക്കും ഇത്തരമൊരു യാത്ര സംഘടിപ്പിച്ച് ശ്രദ്ധേയമായിരിക്കുകയാണ് ഊർങ്ങാട്ടിരി മൂർക്കനാട് സുബുലുസ്സലാം ഹൈസ്കൂളിലെ ഗാന്ധി ദർശൻ സമിതി. ഒരു മാസം മുമ്പ് വിദ്യാർഥികളെ മാനവിക പാഠങ്ങൾ പഠിപ്പിക്കാൻ കൊണ്ടുപോയ അതേസ്ഥലങ്ങളും സ്ഥാപനങ്ങളിലേക്കുമായിരുന്നു ഈ യാത്രയും. ഓട്ടിസം ബാധിച്ച കുട്ടികൾക്കായി വടകര പുറക്കാടിൽ നടത്തുന്ന ശാന്തിസദനത്തിലേക്കായിരുന്നു ആദ്യ സന്ദർശനം. ഇടച്ചേരിയിൽ അശരണരായ വയോജനങ്ങളെ പരിപാലിക്കുന്ന തണൽ എന്ന സ്ഥാപനത്തിലേക്കും രക്ഷിതാക്കൾ പോയി. തുടർന്ന് കരകൗശല കേന്ദ്രം, ബേപ്പൂർ തുറമുഖം, കുഞ്ഞാലി മരക്കാർ സ്മാരകം എന്നിവ കൂടി സന്ദർശിച്ചാണ് രക്ഷിതാക്കളുടെ സംഘം മടങ്ങിയത്. ഗാന്ധി ദർശൻ കോഒാഡിനേറ്ററും അധ്യാപകനുമായ കെ. മുജീബ് റഹ്മാൻ, അധ്യാപകൻ പി. ഹബീബ്, പി.ടി.എ പ്രസിഡൻറ് താളിയേരി സെയ്തലവി, സി. അരവിന്ദാക്ഷൻ, കെ.സി. അശ്റഫ്, യു. ശരീഫ്, ടി. ഷൗക്കത്ത്, വി. ഐത്തുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.