തേഞ്ഞിപ്പലം: ബിരുദഫലം പ്രസിദ്ധീകരിക്കാത്തതിെൻറ കാരണം അന്വേഷിച്ച വിദ്യാർഥികളോട് ഉത്തരപേപ്പർ കാണാനില്ലെന്ന് കാലിക്കറ്റ് സർവകലാശാല അധികൃതരുടെ മറുപടി. വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ പരീക്ഷയെഴുതിയ തിരൂരിലെ മൂന്ന് വിദ്യാര്‍ഥിനികളാണ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ തങ്ങളുടെ ഫലം പ്രസിദ്ധീകരിക്കാത്തതിെൻറ കാരണം അന്വേഷിച്ച് സർവകലാശാലയിലെത്തിയത്. ബി.എ ഇക്കണോമിക്സ് പരീക്ഷയെഴുതിയ ഇവർ ബന്ധപ്പെട്ട സെക്ഷനിൽ അന്വേഷിച്ചപ്പോള്‍ ഉത്തരപേപ്പര്‍ നഷ്ടപ്പെട്ടുവെന്നാണ് മറുപടി കിട്ടിയത്. ഫീസടച്ച് വീണ്ടും പരീക്ഷ എഴുതാൻ ആവശ്യപ്പെട്ട് അധികൃതർ തലയൂരുകയും ചെയ്തു. ഈ വിദ്യാര്‍ഥികളുടെ അവസാന സെമസ്റ്റര്‍ പരീക്ഷ മാർച്ച് 20ന് ആരംഭിക്കുകയാണ്. നാലാം സെമസ്റ്റര്‍ പരീക്ഷയുടെ പേപ്പര്‍ നഷ്ടപ്പെട്ടതിനാല്‍ ഇവര്‍ നാലാം സെമസ്റ്റർ പരീക്ഷയുടെ സപ്ലിമെൻററി പരീക്ഷ എഴുതിയാലും ആറാം സെമസ്റ്റർ പരീക്ഷഫലം വന്നശേഷമേ ഇതിെൻറ ഫലം വരൂ. അതിനാല്‍, തങ്ങൾക്ക് ഒരു വര്‍ഷം നഷ്ടപ്പെടുെമന്ന് കാണിച്ച് വിദ്യാർഥികൾ പരീക്ഷ കൺട്രോളർക്ക് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.