പൊളിഞ്ഞുവീഴാറായ വീട്ടിൽ ഇവരുടെ ജീവിതം ​ചോർന്നൊലിക്കുന്നു

തുവ്വൂർ: മഴ പെയ്താൽ നേരം പുലരുവോളം ഉറങ്ങാതിരുന്ന് ജീവിതം തള്ളിനീക്കുകയാണ് പുതൂർ എസ്.സി കോളനിയിലെ ലക്ഷ്മിയും സഹോദരികളുമടങ്ങുന്ന കുടുംബം. പരേതരായ രവിയുെടയും മുണ്ടിയുെടയും മക്കളായ ലക്ഷ്മി, അനിത, ബിന്ദു, സുലോചന എന്നിവരാണ് ചോർന്നൊലിക്കുന്ന പൊളിഞ്ഞു വീഴാറായ വീട്ടിലുള്ളത്. ഓടുകൊണ്ട് മേഞ്ഞ മേൽക്കൂര പകുതിയിലധികം ഭാഗം തകർന്നിട്ടുണ്ട്. കാറ്റടിച്ചൽ മേൽക്കൂര പാറും. അവിവാഹിതരായ തങ്ങൾക്ക് വീട് നൽകാൻ കഴിയില്ലെന്നാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറഞ്ഞതെന്ന് ഇവർ പറയുന്നു. പലതവണ പഞ്ചായത്തിലേക്കും മറ്റും അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ല. മരിച്ച ഇവരുടെ സഹോദരി സരോജിനിയുടെ മകളും ഈ വീട്ടിലാണ് താമസം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.