ഓവുചാൽ നിർമാണത്തിലെ അപാകത: പത്തുലക്ഷം വെള്ളത്തിൽ

കരുവാരകുണ്ട്: റോഡിലെ വെള്ളക്കെട്ടൊഴിവാക്കാൻ പത്ത് ലക്ഷം മുടക്കി ഓവുചാൽ പണിതു. പിന്നാലെ പെയ്ത മഴയിൽ പക്ഷേ, വെള്ളം കെട്ടിക്കിടന്നത് റോഡിലും പുറമെ ഓവുചാലിലും. കരുവാരകുണ്ട് ചുള്ളിയോട്ടിലാണ് വെള്ളക്കെട്ട് നാട്ടുകാരെ വട്ടംകറക്കുന്നത്. പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയിൽ നവീകരിച്ച പുൽവെട്ട-ഇരിങ്ങാട്ടിരി റോഡിൽ ചുള്ളിയോട്ടിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. കഴിഞ്ഞവർഷം വാർഡ് വികസന ഫണ്ടായ 10,000 രൂപ ഉപയോഗിച്ച് റോഡോരത്ത് ചാല് കീറിയെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്നാണ് ഈ വർഷത്തെ ഗ്രാമപഞ്ചായത്ത് ഫണ്ടിൽനിന്ന് പത്ത് ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റ് ചാൽ നിർമിച്ചത്. എന്നാൽ, കഴിഞ്ഞദിവസം പെയ്ത മഴയിലെ വെള്ളം മുഴുവൻ ഈ ചാലിലും പുറമെ റോഡിലും കെട്ടിക്കിടക്കുകയാണുണ്ടായത്. ചാൽ നിർമാണത്തിലെ അപാകതയാണ് കാരണമെന്ന് പ്രദേശത്തുകാർ ആരോപിക്കുന്നു. ചാൽ നിർമാണത്തിലെ അധിക ഫണ്ടും അശാസ്ത്രീയതയും പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തുകാരനായ വി.പി. ഇസ്മായിൽ വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.