അപകടം തടയാൻ അത്യാധുനിക കാമറയുമായി മോട്ടോർ വാഹനവകുപ്പ്

കുഴൽമന്ദം: പൊലീസ് അന്വേഷിക്കുന്ന വാഹനം ദേശീയപാതയിൽ പ്രവേശിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥ​െൻറ മൊബൈലിൽ സന്ദേശമെത്തിക്കുന്ന ആധുനിക കാമറകളുമായി മോട്ടോർ വാഹന വകുപ്പ്. ദേശീയപാത 544ൽ വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള 54 കിലോമീറ്ററിൽ ഇത്തരത്തിലുള്ള 37 അത്യാധുനിക കാമറകളാണ് സ്ഥാപിക്കുക. ദേശീയപാതയിലെ അപകടസാധ്യതയുള്ള സ്ഥലങ്ങളിലാണ് സ്ഥാപിക്കുന്നത്. അപകട ശേഷം നിർത്താതെ പോകുന്ന വാഹനങ്ങൾ, കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച വാഹനങ്ങൾ തുടങ്ങിയവയുടെ വിവരങ്ങൾക്കും സഹായിക്കും. പൊലീസ് അന്വേഷണത്തിലുള്ള വാഹന നമ്പർ കൺട്രോൾ റൂമിലെ സെർവറിൽ രേഖപ്പെടുത്തിയാൽ വാഹനം കാമറ സെൻസറി‍​െൻറ പരിധിയിലെത്തിയാൽ ബന്ധപ്പെട്ട ഓഫിസർക്ക് മൊബൈൽ സന്ദേശം ലഭിക്കും. കാമറക്ക് സമീപം വേഗത കുറച്ച്, ശേഷം അമിത വേഗത്തിലോടുന്ന വാഹനങ്ങളും കൈയോടെ പിടിക്കും. ദേശീയപാതയിലെ കുറ്റകൃത്യങ്ങളുടെ വ്യക്തതയുള്ള ചിത്രം കാമറകൾ നൽകും. ബാറ്ററിയുടെ സഹായത്തോടെ മുഴുവൻ സമയവും പ്രവർത്തിക്കുന്ന കാമറകൾ നശിപ്പിക്കാൻ ശ്രമിച്ചാൽ ഉയർന്ന ശബ്ദത്തോടെ സൈറണടിക്കും. 45 ദിവസത്തിനകം കാമറ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. തൂണുകളുടെ പ്രാരംഭ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. കെൽട്രോണിനാണ് നിർമാണ ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.