യാത്രക്കാരന്​ നെഞ്ചുവേദന: കരിപ്പൂരിൽ വിമാനം അടിയന്തരമായി ഇറക്കി

കൊണ്ടോട്ടി: യാത്രക്കാരന് നെഞ്ചുവേദന വന്നതിനെ തുടർന്ന് കരിപ്പൂരിൽ വിമാനം അടിയന്തരമായി ഇറക്കി. തിരുവനന്തപുരത്ത് നിന്നും ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസാണ് വ്യാഴാഴ്ച രാവിലെ 8.30ഒാടെ കരിപ്പൂരിൽ ഇറക്കിയത്. തിരുവനന്തപുരം കൊച്ചുവേളി സ്വദേശി സജിത്തിനാണ് (39) യാത്രക്കിടെ നെഞ്ചുവേദന വന്നത്. കരിപ്പൂരി​െൻറ വ്യോമപരിധിയിൽ വെച്ചാണ് സംഭവം. തുടർന്ന് വിമാനത്തിലെ ജീവനക്കാർ പൈലറ്റിനെ വിവരം അറിയിച്ചു. പൈലറ്റ് കരിപ്പൂരിലെ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു. സജിത്തിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനം അൽപസമയത്തിന് ശേഷം ഷാർജയിലേക്ക് തിരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.