തദ്ദേശസ്ഥാപനങ്ങൾക്ക് ഏത് റോഡ് നിർമാണത്തിനും ടാർ വാങ്ങി നൽകാം

മഞ്ചേരി: വാർഷികപദ്ധതിയിൽ തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുത്ത് പൂർത്തിയാക്കുന്ന റോഡ് ടാറിങ് പദ്ധതികൾക്ക് ടാർ വാങ്ങി നൽകാൻ പദ്ധതികളുടെ വലിപ്പച്ചെറുപ്പം നോക്കേണ്ടതില്ലെന്ന് തദ്ദേശവകുപ്പ് ഉത്തരവ്. 30 ലക്ഷം രൂപ അടങ്കൽതുക വരുന്ന പദ്ധതികൾക്ക് തദ്ദേശസ്ഥാപനങ്ങൾ ടാർ വാങ്ങി നൽകിയാൽ മതിെയന്നാണ് 2016 നവംബർ 16ലെ ഉത്തരവ് പ്രകാരം നിർദേശിച്ചിരുന്നത്. തുടർന്ന് എല്ലാ റോഡ് പദ്ധതികൾക്കും ടാർ വാങ്ങി നൽകാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സർക്കാറിന് അപേക്ഷ നൽകിയിരുന്നു. തുടർന്നാണ് തദ്ദേശവകുപ്പ് ജോയൻറ് സെക്രട്ടറി ചൊവ്വാഴ്ച ഉത്തരവിറക്കിയത്. ടാര്‍ പൊതുമേഖലസ്ഥാപനങ്ങളില്‍ നിന്ന് തന്നെ വാങ്ങണമെന്ന് നേരത്തെ സര്‍ക്കാര്‍ കര്‍ശനമായി നിർദേശിച്ചിരുന്നു. അതേസമയം, 2017-18ലെ പദ്ധതികളുടെയെല്ലാം ടെൻഡർ പൂർത്തിയാവുകയും നിർമാണഘട്ടത്തിലേക്ക് കടക്കുകയും ചെയ്തതിനാൽ പുതിയ ഭേദഗതി ഈ വർഷം വേണ്ടത്ര പ്രായോഗികമാവില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.