മികച്ച അധ്യാപകര്‍ക്ക് അവാര്‍ഡ്

മലപ്പുറം: വളാഞ്ചേരി തൊഴുവാനൂരില്‍ പ്രവര്‍ത്തിക്കുന്ന കെ.ആര്‍സ് ശ്രീനാരായണ കോളജ് മികച്ച അധ്യാപകർക്ക് അവാര്‍ഡ് നൽകുമെന്ന് അധികൃതർ അറിയിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തില്‍ സയന്‍സ്, കോമേഴ്‌സ്, മാനവിക വിഷയങ്ങളിലെ 20 അധ്യാപകരെയാണ് തെരഞ്ഞെടുക്കുക. മികച്ച പ്രിന്‍സിപ്പൽമാരായി രണ്ടുപേരെയും തെരഞ്ഞെടുക്കും. പ്രിന്‍സിപ്പൽമാർക്ക് 10,000 രൂപയും അധ്യാപകര്‍ക്ക് 5,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ഏപ്രില്‍ ഒന്നിന് കോളജിൽ അഭിമുഖം നടക്കും. എട്ടിന് അവാര്‍ഡ് സമ്മാനിക്കും. മാർച്ച് 25ന് വൈകീട്ട് നാലിന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 8606439844. വാര്‍ത്തസമ്മേളനത്തില്‍ പ്രിന്‍സിപ്പൽ വി.എ. അജയ്, ഡോ. വിജയന്‍, കെ.ജി. ലിസി, പ്രദീപ് കൊടിഞ്ഞി എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.