മാതം വീട്-ചേലഞ്ചേരി കുടിവെള്ള പദ്ധതിയുണ്ട്; പ്രയോജനമില്ല

പുലാപ്പറ്റ: കടമ്പഴിപ്പുറം പഞ്ചായത്ത് ഒമ്പതാം വാർഡ് പ്രദേശത്തെ മാതംവീട്‌-ചേലഞ്ചീരി ഹരിജൻ കുടിവെള്ള പദ്ധതി നോക്കുകുത്തിയായി. കുടിവെള്ള വിതരണം നടക്കുന്നില്ല. കോളനി നിവാസികൾക്ക് കിണർ വെള്ളം കോരാനും കഴിയുന്നില്ല. പദ്ധതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ ഗ്രാമപഞ്ചായത്ത് ഓഫിസിലെത്തി പ്രതിഷേധിച്ചു. പ്രദേശത്തെ കുടിവെള്ള സ്രോതസ്സായിരുന്ന കിണറിന് ചുറ്റും വലിയ മതിൽ തീർത്തതിനാലാണ് വെള്ളം എടുക്കാൻ പറ്റാത്തത്. ഇപ്പോൾ കുടിവെള്ള ടാങ്ക് ചോർന്ന് വെള്ളം പാഴായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതിയുണ്ട്. അനങ്ങാപ്പാറ നയം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡൻറ് അബ്ദുൽ ഖനി, സെക്രട്ടറി മജീദ് കുരുവംപാടം, വൈസ് പ്രസിഡൻറ് എ. ത്വാഹിറ, കെ.ജെ. ജോസ്, എം. നൗഷാദ്, ശിവദാസ്, സി.എം. ഹനീഫ, കെ. ഹസനാർ എന്നിവർ സംസാരിച്ചു. നേതാക്കൾ സംഭവസ്ഥലം സന്ദർശിച്ചു. കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുമ്പ് പാർട്ടി നിവേദനം നൽകിയിരുന്നു. പ്രശ്നം പരിഹരിക്കാത്തതിനാൽ കമ്മിറ്റി വൈസ് പ്രസിഡൻറ് വി. ഖാലിദി​െൻറ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡൻറ് കെ. അംബുജാക്ഷി, വൈസ് പ്രസിഡൻറ് അഹ്മദ് കബീർ എന്നിവരെ കണ്ടു പ്രശ്നം ബോധ്യപ്പെടുത്തി. എ. അഹമ്മദ്, സിയാവുദ്ദീൻ, അക്ബറലി, പ്രദേശവാസി ജബ്ബാർ മാതംവീട് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.