അജ്​ഞാത യുവാവി​െൻറ മൃതദേഹം; അന്വേഷണം ഊർജിതം

ഷൊർണൂർ: ഭാരതപ്പുഴയിൽ റെയിൽ പാലത്തിന് സമീപം കൊല്ലപ്പെട്ട നിലയിൽ അജ്ഞാത യുവാവി​െൻറ മൃതദേഹം കണ്ടെത്തിയതിനെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി. ഡിവൈ.എസ്.പി ഫ്രാൻസിസ് സെൽബിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം ചെറുതുരുത്തി, ഷൊർണൂർ പ്രദേശങ്ങളിലെത്തി. കൊല്ലപ്പെട്ട സ്ഥലവും പരിസരങ്ങളും സന്ദർശിച്ച സംഘം കുളപ്പുള്ളിയിലെ തട്ടുകടയിലെത്തി വിവരങ്ങൾ ശേഖരിച്ചു. കൊല്ലപ്പെട്ടയാൾ കടയിൽ വന്നിരുന്നതായും തമിഴും മലയാളവും കലർന്ന ഭാഷയിലാണ് സംസാരിച്ചിരുന്നതെന്നും വിവരം ലഭിച്ചു. കഴുത്തിൽ ചുറ്റിവരിഞ്ഞിരുന്ന ഷർട്ടിൽ പെയിൻറ് കണ്ടതിനാൽ പെയിൻറിങ് തൊഴിലാളികളോടും വിവരം ആരായുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.