നഗരസഭയിലെ പഠനവീടിന് ശമ്പളമില്ല അധ‍്യാപികമാർ സൂപ്രണ്ടിനെ ഉപരോധിച്ചു

നിലമ്പൂർ: നഗരസഭയിലെ ആദിവാസി കോളനികളിലെ പഠനവീട്ടിൽ ജോലിചെയ്യുന്ന അധ‍്യാപികമാർക്ക് വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നിലമ്പൂർ നഗരസഭ സൂപ്രണ്ടിനെ ഓഫിസിൽ ഉപരോധിച്ചു. കൗൺസിലർമാരുടെ നേതൃത്വത്തിലാണ് ബുധനാഴ്ച രാവിലെ 11 മണിയോടെ ഉപരോധം തീർത്തത്. ആദിവാസി കോളനികളിലെ കുട്ടികളുടെ പഠനനിലവാരം ഉയർത്താനായി കഴിഞ്ഞ നഗരസഭ ഭരണസമിതി കൊണ്ടുവന്ന 'ഒപ്പത്തിനൊപ്പം' പദ്ധതി നിലവിലെ ഭരണസമിതി 'പഠനവീട്' പദ്ധതിയാക്കി മാറ്റുകയായിരുന്നു. 2017 ഫെബ്രുവരിയിലാണ് പഠനവീട് പ്രവർത്തനം തുടങ്ങിയത്. അഭിമുഖം നടത്തിയായിരുന്നു അധ‍്യാപക നിയമനം. പ്രതിമാസം 4000 രൂപയാണ് ഒരാൾക്ക് വേതനമായി നിശ്ചയിച്ചിരുന്നത്. പഠനവീട് പ്രവർത്തനം തുടങ്ങിയശേഷം ഒരു രൂപപോലും വേതനം ലഭിച്ചിട്ടില്ലെന്ന് അധ‍്യാപകർ പറയുന്നു. വിവിധ കോളനികളിലെ കേന്ദ്രങ്ങളിലായി 19 പേരാണുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഓഡിറ്റിങ് ഒബ്ജക്ഷൻ നിലനിൽക്കുന്നതിലാണ് പണം നൽക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. അധ‍്യാപകരിൽ പലരും കിലോമീറ്ററുകൾ യാത്രചെയ്താണ് കോളനികളിലെ പഠനവീടുകളിലെത്തുന്നത്. വൈകീട്ട് അഞ്ചുമുതൽ ഏഴുവരെയാണ് പഠനവീടിൽ ക്ലാസ് നടക്കുന്നത്. വർഷാവസാനമായതിനാൽ വേതനം ലഭിക്കാതെ പോവുമോയെന്ന ആശങ്കയും അധ‍്യാപകർക്കുണ്ട്. ഓഡിറ്റിങ് ഒബ്ജക്ഷ‍​െൻറ പേരിൽ വിജിലൻസ് അന്വേഷണം നടക്കുമ്പോൾ അത് മറികടന്ന് കുത്തക സ്വകാര‍്യകമ്പനിക്ക് കേബിൾ സ്ഥാപിക്കാൻ അനുമതി നൽകിയവരാണ് ഇതി‍​െൻറ കാരണം പറഞ്ഞ് അധ‍്യാപകരുടെ ശമ്പളം തടഞ്ഞുവെച്ചിരിക്കുന്നതെന്ന് സമരത്തിൽ പെങ്കടുത്ത കൗൺസിലർമാരായ എൻ. വേലുക്കുട്ടി, പി.എം. ബഷീർ, മുസ്തഫ കളത്തുംപടിക്കൽ എന്നിവർ പറഞ്ഞു. നിർവഹണ ഉദ‍്യോഗസ്ഥനുമായി ചർച്ച ചെയ്തത്തിന് ശേഷം വേതനം നൽക്കാനുള്ള നടപടി സ്വീകരിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. പടം: 5 -പകൽവീട് അധ‍്യാപകർ നഗരസഭ സൂപ്രണ്ടിനെ ഉപരോധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.