പൊതുവിദ്യാഭ്യാസ സംരക്ഷണം: കൂടിയാലോചന വേണം -കെ.എ.ടി.എഫ്

മലപ്പുറം: പൊതുവിദ്യാഭ്യാസ സംരക്ഷണത്തി​െൻറ ഭാഗമായുള്ള പദ്ധതികൾ നടപ്പാക്കുമ്പോൾ കൂടിയാലോചന വേണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പരീക്ഷദിനങ്ങളിലും അവധിക്കാലത്തും മികവുത്സവം നടത്തണമെന്ന നിർദേശം പുനരാലോചിക്കണം. അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അറബിക് അധ്യാപകർക്കുള്ള യാത്രയയപ്പും സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും ജില്ലതല എക്സിക്യൂട്ടിവ് ക്യാമ്പും ഏപ്രിൽ മൂന്നിന് തിരൂർക്കാട്ട് നടത്താൻ തീരുമാനിച്ചു. ഫാറൂഖ്, ഹുസൈൻ പാറൽ, ഇസ്ഹാഖ്, സലീം, മിസ്അബ്, അബ്ദുൽ അലി, അബ്ദുറഷീദ് ഉഗ്രപുരം തുടങ്ങിയവർ സംസാരിച്ചു. അബ്ദുല്ലത്തീഫ് സ്വാഗതവും ഫസൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.