പ്രതി
രാജേഷ് കുമാർ
Posted On
date_range Updated On
date_range പരപ്പനങ്ങാടിയിൽ വൻ മദ്യവേട്ട
പരപ്പനങ്ങാടി: വിൽപനക്കായി കൊണ്ടുപോകുകയായിരുന്ന 222 കുപ്പി വിദേശ മദ്യവുമായി 46കാരൻ പിടിയിൽ. കോഴിക്കോട് ഫറോക്ക് വില്ലേജിലെ പേരുമുഖം പെരുംതൊടി കല്ലുവളപ്പിൽ വീട്ടിൽ രാജേഷ് കുമാറാണ് (46) അറസ്റ്റിലായത്. മദ്യം കടത്തികൊണ്ടുവന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. കോട്ടക്കടവ്, കൂട്ടുമൂച്ചി ബീവറേജസ് ഷോപ്പുകളിൽനിന്ന് പലപ്പോഴായി വാങ്ങിയതാണ് മദ്യമെന്ന് പ്രതി പറഞ്ഞു.
പരപ്പനങ്ങാടി എക്സൈസ് റേഞ്ച് പ്രിവന്റിവ് ഓഫിസർ പ്രദീപ് കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്. വനിത സിവിൽ എക്സൈസ് ഓഫിസർമാരായ പി. ലിഷ, സിന്ധു, ഡ്രൈവർ ഷണ്മുഖൻ എന്നിവരും ഓപറേഷൻ ടീമിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.