ഭീമഹരജി: ഒപ്പുകൾ ഏറ്റുവാങ്ങി

മലപ്പുറം: പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, കരാർ-കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സും അഖിലേന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷനും നടത്തുന്ന പ്രക്ഷോഭത്തി​െൻറ ഭാഗമായി ജീവനക്കാരിൽനിന്നും അധ്യാപകരിൽനിന്നും ഒപ്പ് ശേഖരിച്ചു. മലപ്പുറത്ത് കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ് കെ. ബദറുന്നീസ ഏറ്റുവാങ്ങി. ഒപ്പുകൾ ജില്ല കലക്ടർ മുഖേന പ്രധാനമന്ത്രിക്ക് കൈമാറും. ബേബി മാത്യു അധ്യക്ഷത വഹിച്ചു. മുഹമ്മദ് അയ്യൂബ്, ടി.എം. ഋഷികേശൻ, ആർ.കെ. ബിനു, പി. ഉണ്ണി എന്നിവർ സംസാരിച്ചു. എ.കെ. കൃഷ്ണപ്രദീപ് സ്വാഗതവും ടി. ശശിധരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.