പെൻഷനേഴ്സ്​ ലീഗ് സംസ്​ഥാന സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ

മലപ്പുറം: കേരള സർവിസ് പെൻഷനേഴ്സ് ലീഗ് ഏഴാം സംസ്ഥാന സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ മലപ്പുറത്ത് നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് മലപ്പുറം ഖായിദെ മില്ലത്ത് ഹാളിൽ സംസ്ഥാന പ്രസിഡൻറ് നാനാക്കൽ മുഹമ്മദ് പതാക ഉയർത്തും. 3.30ന് സാംസ്കാരിക സമ്മേളനം 'ചന്ദ്രിക' പത്രാധിപർ സി.പി. സൈതലവി ഉദ്ഘാടനം ചെയ്യും. മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്ച രാവിലെ 10ന് കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രതിനിധി സമ്മേളനം എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൊരമ്പയിൽ അഹമ്മദ് ഹാജി പുരസ്കാരം കെ.പി.എ. മജീദിന് കൈമാറും. വാർത്തസമ്മേളനത്തിൽ പെൻഷനേഴ്സ് ലീഗ് സംസ്ഥാന പ്രസിഡൻറ് നാനാക്കൽ മുഹമ്മദ്, സംസ്ഥാന ജനറൽ സെക്രട്ടറി ആസാദ് വണ്ടൂർ, നാലകത്ത് ഹംസ, പി.പി. അലവിക്കുട്ടി മാസ്റ്റർ, ഖാദർ കൊടവണ്ടി, എം. അഹമ്മദ്, വി.എം അബൂബക്കർ മാസ്റ്റർ, കെ.എം. റഷീദ് കോട്ടക്കൽ, ടി.പി. മൂസ്സക്കോയ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.