ദേശീയപാത സ്​ഥലമെടുപ്പ്​ സർവേ തടയും ^ആക്​ഷൻ കൗൺസിൽ

ദേശീയപാത സ്ഥലമെടുപ്പ് സർവേ തടയും -ആക്ഷൻ കൗൺസിൽ മലപ്പുറം: ദേശീയപാത 66ൽ 45 മീറ്ററിൽ സ്ഥലമെടുക്കാനുള്ള സർവേ തടയുമെന്ന് ആക്ഷൻ കൗൺസിൽ. തിങ്കളാഴ്ച കുറ്റിപ്പുറത്തുനിന്ന് സർവേ ആരംഭിക്കാനുള്ള ദേശീയപാത അധികൃതരുടെ നീക്കത്തിനിടെയാണ് എൻ.എച്ച് ആക്ഷൻ കൗൺസിൽ രംഗത്തെത്തിയത്. 45 മീറ്ററിലുള്ള സ്ഥലമേറ്റെടുക്കൽ ജില്ലയിൽ വ്യാപകമായ കുടിയിറക്കലിനും തൊഴിൽനഷ്ടങ്ങൾക്കും പരിസ്ഥിതി നാശത്തിനും വഴിെവക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 30 മീറ്ററിൽ ആറുവരിപ്പാത നടപ്പാക്കുന്നതിൽ തടസ്സമില്ല. ഇതിന് സ്ഥലം വിട്ടുകൊടുക്കാൻ തയാറാണ്. 30 മീറ്ററിൽ ആറുവരിപ്പാത നടപ്പാക്കിയാൽ 500 പേരെ മാത്രമേ കുടിയിറക്കേണ്ടതുള്ളൂ. വിജ്ഞാപനം പുറപ്പെടുവിച്ച് മൂന്ന് ആഴ്ചക്കുള്ളിൽ ആവലാതികൾ ബോധിപ്പിക്കാനുള്ള അവസരം നൽകണം. എന്നാൽ, ഇത്തവണ വിജ്ഞാപനം പ്രസിദ്ധീകരിച്ച് അഞ്ചാം ദിവസം നടപടി ആരംഭിക്കുമെന്നാണ് അറിയിപ്പ്. ജില്ല ചെയർമാൻ വി.പി. ഉസ്മാൻ ഹാജി, അബുലൈസ് തേഞ്ഞിപ്പലം, എൻ.എച്ച് സംരക്ഷണ സമിതി ജില്ല കൺവീനർ പി.കെ. പ്രദീപ് മേനോൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.