തൊഴിലുറപ്പിനായി തൊഴിലാളികൾ തെരുവിലിറങ്ങി

മലപ്പുറം: തൊഴിലുറപ്പ് പദ്ധതി തകർക്കരുത് എന്ന ആവശ്യവുമായി എൻ.ആർ.ഇ.ജി.ഡബ്ല്യു.യുവി​െൻറ നേതൃത്വത്തിൽ തൊഴിലാളികൾ ദൂരദർശൻ ഒാഫിസിലേക്ക് മാർച്ച് നടത്തി. തൊഴിൽദിനങ്ങൾ 200 ആയി വർധിപ്പിക്കുക, ജോലിസമയം ഒമ്പത് മുതൽ നാലു വരെയാക്കി കുറക്കുക, കുടിശ്ശിക വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളും തൊഴിലാളികൾ ഉന്നയിച്ചു. നൂറു കണക്കിനാളുകൾ പെങ്കടുത്ത മാർച്ച് സിവിൽ സ്റ്റേഷൻ കവാടത്തിൽ പൊലീസ് തടഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എൻ.ആർ.ഇ.ജി.ഡബ്ല്യു.യു ജില്ല പ്രസിഡൻറ് എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഹസൈൻ കാരാട്, കായമ്പടം വേലായുധൻ, വി.വി. അയ്യപ്പൻ, കെ. മജ്നു, പി.പി. നാസർ, എൻ. സമീറ, നജ്മ യൂസഫ്, കെ. സലീം എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.