മഴ പെയ്താല്‍ നാരോക്കാവ് ടൗണില്‍ വെള്ളക്കെട്ട്

എടക്കര: മാലിന്യവും മണ്ണും അടിഞ്ഞ് അഴുക്കുച്ലാൽ നികന്നതോടെ ചെറിയ മഴയില്‍പോലും നാരോക്കാവ് ടൗണില്‍ വെള്ളക്കെട്ട്. നാരോക്കാവ് അങ്ങാടിയില്‍ നിന്ന് മേക്കൊരവ-മരുത റോഡിലേക്കുള്ള പ്രവേശന ഭാഗത്താണ് നാട്ടുകാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമായി വെള്ളം കെട്ടിനില്‍ക്കുന്നത്. മുണ്ടപ്പൊട്ടി ഇറിഗേഷനില്‍നിന്ന് നാരോക്കാവ്-തോണിപ്പാറ പാടശേഖരങ്ങളിലേക്ക് ജലസേചനം എത്തിക്കാനായി നിര്‍മിച്ച തോടും റോഡിന് കുറുകെ സ്ഥാപിച്ച ഓടയും മണ്ണും മാലിന്യവും അടിഞ്ഞ് നികന്നതാണ് വെള്ളക്കെട്ടിന് കാരണം. വെള്ളക്കെട്ട് ഒഴിവാക്കാന്‍ റോഡ് മണ്ണിട്ട് ഉയര്‍ത്തുകയും കള്‍വര്‍ട്ട് നിര്‍മിക്കുയും ചെയ്യണം. ബുധനാഴ്ച വൈകീട്ട് പത്ത് മിനിറ്റോളം പെയ്ത വേനല്‍ മഴക്ക് പോലും മുട്ടറ്റം വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയാണ്. ടൗണിലെ വെള്ളക്കെട്ട് മഴക്കാലത്തിന് മുമ്പേ ഒഴിവാക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. ചിത്രവിവരണം: (14-edk-1) നാരോക്കാവ് അങ്ങാടിയില്‍ ബുധനാഴ്ച വൈകീട്ട് വേനല്‍മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.