പദ്ധതി ആനുകൂല്യ വിതരണം

വൈലത്തൂര്‍: പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പട്ടികജാതി വിദ്യാർഥികൾക്കുള്ള സൈക്കിൾ, പട്ടികജാതി കുടുംബങ്ങൾക്കുള്ള വാട്ടർ ടാങ്ക്, ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹനം, വയോജനങ്ങൾക്കുള്ള കട്ടിൽ എന്നീ പദ്ധതികളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ഇളയോടത്ത് സുബൈർ നിർവഹിച്ചു. വൈസ് പ്രസിഡൻറ് പി.കെ. ആയിശുമ്മു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ ടി. സീനത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഷ്‌റഫലി, സി.കെ. മൻസൂർ, സറീന, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.കെ. ഹനീഫ, മെംബർമാരായ എൻ. വാസു, ഹൈദ്രോസ് മാസ്റ്റർ, നബീഹ, അസ്മാബി, അബ്ദുൽ ഗഫൂർ, എ. അബ്ദുൽ ഗഫൂർ, കെ.പി. റംല, അസി. സെക്രട്ടറി ശ്രീദേവി, മെഡിക്കൽ ഓഫിസർ ഡോ. അജിത്ത്, വി.ഇ.ഒ അരുൺ എന്നിവർ സംസാരിച്ചു. വിദ്യാർഥി കൺസെഷൻ: എസ്.എഫ്.െഎ കാമ്പയിൻ വളാഞ്ചേരി: എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'വിദ്യാർഥി കൺസെഷൻ ഔദാര്യമല്ല, അവകാശമാണ്' മുദ്രാവാക്യം ഉയർത്തി വളാഞ്ചേരി ബസ്സ്റ്റാൻഡിൽ കാമ്പയിൻ നടത്തി. കിലോമീറ്റർ അടിസ്ഥാനത്തിൽ വിദ്യാർഥി കൺസെഷൻ നിരക്ക് രേഖപ്പെടുത്തിയ നോട്ടീസ് വിതരണം ചെയ്തു. എസ്എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ് കെ.എ. സക്കീർ, ജില്ല കമ്മിറ്റി അംഗം എം. ഷബീർ, ഏരിയ ഭാരവാഹികളായ എം. ഫൈസൽ, കെ.പി. അഞ്ജന എന്നിവർ നേതൃത്വം നൽകി. ചില ബസ് ജീവനക്കാർ സർക്കാർ നിശ്ചയിച്ചതിലും അധികം കൺസെഷൻ തുക വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ പരാതി പറഞ്ഞിരുന്നു. അതി​െൻറ അടിസ്ഥാനത്തിലാണ് കാമ്പയിൻ. വളാഞ്ചേരിക്ക് പുറമെ മജ്‌ലിസ് കോളജ്, കുറ്റിപ്പുറം ബസ്സ്റ്റാൻഡ്, പൂക്കാട്ടിരി, കടുങ്ങാത്തുകുണ്ട് എന്നിവിടങ്ങളിലും വിവിധ കമ്മിറ്റികൾക്ക് കീഴിലായി വിദ്യാർഥി സൗഹൃദ വിങ് പ്രവർത്തിച്ചതായി ഏരിയ ഭാരവാഹികൾ അറിയിച്ചു. വിദ്യാർഥി യാത്രാപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കൂടുതൽ ഗൗരവത്തോടെ വരുംകാലങ്ങളിൽ ഇടപെടുമെന്നും ഭാരവാഹികൾ അറിയിച്ചു. ചെറുമഴ സമ്മാനിച്ച് കുംഭ മാസം വിടവാങ്ങി തിരുനാവായ: കുംഭത്തിൽ വേനൽമഴ ലഭിക്കുമെന്ന പഴമൊഴി അന്വർഥമാക്കിക്കൊണ്ട് തിരുനാവായയിലും പരിസര പ്രദേശങ്ങളിലും ചെറുമഴ സമ്മാനിച്ച് കുംഭമാസം വിടവാങ്ങി. അതേസമയം, തിരൂർ മേഖലയിൽ സാമാന്യം ഭേദപ്പെട്ട മഴ തന്നെ ലഭിക്കുകയുണ്ടായി. തുടർമഴ ലഭിച്ചില്ലെങ്കിൽ വരുംദിനങ്ങളിൽ ചൂട് ഇരട്ടിക്കാനാണ് സാധ്യത. പാടശേഖരങ്ങളിൽ കൊയ്ത്ത് നടക്കുന്നതിനാൽ മഴ പെയ്താൽ നെല്ലിനും വൈക്കോലിനും നാശനഷ്ടങ്ങൾ സംഭവിക്കുമെന്നതിനാൽ വലിയ മഴ പെയ്യരുതേ എന്നാണ് കർഷകരുടെ പ്രാർഥന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.