മയക്കുമരുന്ന് വില്‍പന സംഘത്തിലെ മൂന്ന് യുവാക്കൾ അറസ്​റ്റിൽ

എടപ്പാൾ: മയക്കുമരുന്ന് വില്‍പന സംഘത്തിലെ മൂന്ന് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് 145 ഗ്രാം കഞ്ചാവും രണ്ട് ഗ്രാം എം.ഡി.എം മയക്ക് മരുന്നും പിടികൂടി. വട്ടംകുളം തിരുമാണിയൂര്‍ സ്വദേശി ശ്രീരാഗ് (21), കണ്ടനകം പുള്ളുവന്‍പടി സ്വദേശി പ്രവീണ്‍ (20), പൊന്നാനി പള്ളപ്രം സ്വദേശി ശരത് (21) എന്നിവരെയാണ് എക്സൈസ് റേഞ്ച് സംഘം ബുധനാഴ്ച പിടികൂടിയത്. ചൊവ്വാഴ്ച ശരത്തില്‍നിന്ന് 25 ഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടിയിരുന്നു. ഇതി​െൻറ തുടര്‍ച്ചയായാണ് പുള്ളുവന്‍പടിയിലെ ഒരു വീട്ടില്‍ 125 ഗ്രാം കഞ്ചാവും രണ്ട് ഗ്രാം എം.ഡി.എമ്മുമായി ശ്രീരാഗിനെയും 20 ഗ്രാം കഞ്ചാവുമായി ശരത്തിനെയും പിടികൂടിയത്. സംഘത്തില്‍ ഇനിയും നിരവധി പേര്‍ കണ്ണികളാണ്. ഇവര്‍ക്കായ് എക്സൈസ് തിരച്ചില്‍ നടത്തുകയാണ്. ഒരുമാസം മുമ്പ് എടപ്പാള്‍ ജങ്ഷനിലെ തൃശൂര്‍ റോഡില്‍ ചങ്ങരംകുളം എസ്.ഐ കെ.പി. മനേഷ് തടഞ്ഞ കാര്‍ നിര്‍ത്താതെ പൊലീസ് ജീപ്പിലിടിപ്പിച്ച് രക്ഷപ്പെട്ട സംഘത്തിലെ മൂന്നുപേരാണ് ഇപ്പോള്‍ എക്സൈസ് വലയിലായത്. നിസ്സാര വകുപ്പ് ചുമത്തപ്പെട്ട ഇവര്‍ ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.