പെന്‍ഷനേഴ്‌സ് ലീഗ് ജില്ല കമ്മിറ്റി രൂപവത്​കരിച്ചു

പട്ടാമ്പി: പെന്‍ഷന്‍കാരെ ഇന്‍കംടാക്‌സ് പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന് കേരള സര്‍വിസ് പെന്‍ഷനേഴ്‌സ് ലീഗ് ജില്ല യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സമ്മേളനം വന്‍വിജയമാക്കാന്‍ യോഗം തീരുമാനിച്ചു. പട്ടാമ്പി വെല്‍കം ടൂറിസ്റ്റ്ഹോമില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍സെക്രട്ടറി ആസാദ് വണ്ടൂര്‍ അധ്യക്ഷത വഹിച്ചു. കെ.എം. റഷീദ് കോട്ടക്കല്‍, കെ.എ. ഹമീദ്, ഖാദര്‍ കൊടവണ്ടി, നാലകത്ത് ഹംസ, കൈപ്പുറം ഖാദര്‍ എന്നിവർ സംസാരിച്ചു. അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികള്‍: വി.എം. മുഹമ്മദലി (പ്രസി.), പി.ടി. മുഹമ്മദ്, കെ.എ. ഹമീദ്, പി.ഇ.എ. സലാം, ടി.വൈ. ഹമീദ് (വൈസ് പ്രസി.), കൈപ്പുറം ഖാദര്‍ (ജനറല്‍സെക്രട്ടറി), മുഹമ്മദലി അന്‍സാരി, ഇ.എ. സുലൈമാന്‍ പാലക്കാട്, നാസര്‍ പുതുനഗരം (സെക്ര.), പി. സെയ്താലി തിരുവേഗപ്പുറ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.