വേനൽ സീസൺ അവിസ്​മരണീയമാകും ഉൗട്ടിയിലേക്ക്​ പരമ്പരാഗത നീരാവി എൻജിൻ ഘടിപ്പിച്ച ട്രെയിൻ സർവിസ്​

റിസർവേഷൻ 14ന് തുടങ്ങും കോയമ്പത്തൂർ: വേനൽക്കാല സീസണിലെ വിനോദസഞ്ചാരികൾക്കായി നീലഗിരി പർവത പരമ്പരാഗത നീരാവി എൻജിൻ ട്രെയിൻ സർവിസ് തുടങ്ങുന്നു. മാർച്ച് 31 മുതൽ ജൂൺ 24 വരെ ശനി, ഞായർ ദിവസങ്ങളിൽ മേട്ടുപാളയം-കൂനൂർ റൂട്ടിലാണ് പ്രത്യേക സർവിസ് നടത്തുക. മൊത്തം 52 ട്രിപ്പുകൾ. രാവിലെ 9.10ന് മേട്ടുപാളയത്തുനിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.30ന് കൂനൂരിലെത്തും. പിന്നീട് ഉച്ചക്ക് കൂനൂരിൽനിന്ന് ഉച്ചക്ക് ഒന്നരക്ക് തിരിച്ച് വൈകീട്ട് 4.20ന് മേട്ടുപാളയത്ത് എത്തിച്ചേരും. മാർച്ച് 14ന് രാവിലെ എട്ടുമുതൽ റിസർവേഷൻ ചെയ്യാം. ട്രെയിൻ നിരക്ക്: മുതിർന്നവർക്ക് ഫസ്റ്റ് ക്ലാസിൽ 1,100 രൂപ. അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 650 രൂപ. രണ്ടാം ക്ലാസിൽ മുതിർന്നവർക്ക് 800 രൂപ. അഞ്ചുമുതൽ 12 വരെയുള്ള കുട്ടികൾക്ക് 500 രൂപ. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് എടുക്കേണ്ടതില്ല. യാത്രക്കാരുടെ ജീവിതത്തിൽ അവിസ്മരണീയ സംഭവമാക്കാനുള്ള തയാറെടുപ്പിലാണ് തെന്നിന്ത്യൻ റെയിൽവേ. മുഴുവൻ യാത്രക്കാർക്കും ലഘുലേഖകൾ ഉൾപ്പെട്ട കിറ്റുകൾ നൽകും. യാത്രക്കിടെ ലഘുഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യും. യാത്ര അവസാനിക്കുേമ്പാൾ മെമേൻറായും കൈമാറും. ഫോേട്ടാ: cb382(നീലഗിരിയിൽ സർവിസ് നടത്താനിരിക്കുന്ന നീരാവി എൻജിൻ ഘടിപ്പിച്ച ട്രെയിൻ)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.