ഗ്രാമപഞ്ചായത്ത് വികസന രേഖ പശ്ചാത്തല വികസനത്തിനും സാമൂഹിക സേവനത്തിനും മുന്‍ഗണന

പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാറി‍​െൻറ ഭാഗമായി കരട് പദ്ധതി രേഖ സമര്‍പ്പണം നടത്തി. പശ്ചാത്തല വികസനത്തിനും സാമൂഹിക സേവനത്തിനും മുന്‍ഗണന നല്‍കിയാണ്‌ വികസന പദ്ധതി കരട് രേഖ അവതരിപ്പിച്ചത്. പൊതുഭരണത്തിന് 4,30,070 രൂപ, കൃഷി -51,73,500 രൂപ, മൃഗ സംരക്ഷണം -52,97,500 രൂപയും ചെറുകിട വ്യവസായങ്ങള്‍ക്കായി 12,10,000 രൂപയുടെയും ദാരിദ്യ ലഘൂകരണത്തിനായി 1,63,87,150 രൂപയും വനിത വികസനത്തിന് 1,11,16,600 രൂപയും, പട്ടിക വര്‍ഗ വിഭാഗത്തിനായി 24,42,400 രൂപയും ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 28,00,000 രൂപയും കുടിവെള്ളം, ശുചിത്വം എന്നിവക്കായി 3,86,90,040 രൂപയും അംഗീകാരം നൽകി. വിദ്യാഭാസത്തിനായി 22,89,240 രൂപയും പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി 3,61,03,040 രൂപയും സാമൂഹിക നീതി വിഭാഗത്തിനായി 2,03,86,550 രൂപയും അടങ്കലായി വരുന്ന കരട് രേഖക്കാണ് വികസന സെമിനാറില്‍ അംഗീകാരം നല്‍കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി വി. ശിവദാസന്‍ നായര്‍ പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ ഷേര്‍ളി വര്‍ഗീസ്, സറീന മുഹമ്മദാലി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ എന്‍.എ. കരീം പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്മാരായ രാജു, കളരിക്കല്‍ സുരേഷ് കുമാര്‍, ഗംഗാദേവി ശ്രീരാഗം എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗംങ്ങള്‍, വികസന സമിതി അംഗങ്ങള്‍ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.