സുരക്ഷ വാരാഘോഷം സമാപിച്ചു

പാലക്കാട്: മലബാർ സിമൻറ്സും സേഫ്റ്റി കൗൺസിൽ ഓഫ് കേരളയും സംയുക്തമായി സംഘടിപ്പിച്ച . എം.സി.എൽ കമ്യൂണിറ്റി ഹാളിൽ നടന്ന സമാപന സമ്മേളനം പാലക്കാട് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സി​െൻറ സീനിയർ ഇൻസ്പെക്ടർ എൻ.ജെ. മുനീർ ഉദ്ഘാടനം ചെയ്തു. സേഫ്റ്റി കൗൺസിൽ ഓഫ് കേരള ചെയർമാൻ കെ.വി. ജോൺ മുഖ്യ പ്രഭാഷണം നടത്തി. മലബാർ സിമൻറ്സ് മാനേജിങ് ഡയറക്‌ടർ വി.ബി. രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. എം. മുരളീധരൻ, മാറ്റി ജോസഫ്, ജോസ് തോമസ്, കെ. സുരേഷ് കുമാർ, എ.പി. സുഭാഷ് ചന്ദ്ര ബോസ് എന്നിവർ സംസാരിച്ചു. ഒരാഴ്ചയിലേറെയായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. സുരക്ഷ ക്വിസ്, ടാബ്ലോ, നാടകം എന്നിവ വേദിയിൽ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.