'ശുചിമുറി തുറന്നുകൊടുക്കണം'

അരീക്കോട്: ബസ്സ്റ്റാൻഡിലെ പൂട്ടിക്കിടക്കുന്ന ശുചിമുറി ഉടന്‍ തുറന്നുകൊടുക്കണമെന്ന ആവശ്യവുമായി സി.പി.ഐ അരീക്കോട് ബ്രാഞ്ച് കമ്മിറ്റി. നൂറുകണക്കിന് യാത്രക്കാർക്കും സ്ത്രീകൾക്കും വിദ്യാർഥികൾക്കുമായി പട്ടണത്തിലുള്ള ഏക ശുചിമുറി അടച്ചിട്ടത് ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി. കെ.വി. ജയാനന്ദൻ, എസ്. കൃഷ്ണൻ, കെ.വി. ജയപ്രകാശ്, എം. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.